Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

രാഷ്ട്രപതിഭരണത്തിലുള്ള ഉത്തരാഖണ്ഡില്‍ 10ന് വിശ്വാസ വോട്ടെടുപ്പ്

07 MAY 2016 10:00 PM IST
മലയാളി വാര്‍ത്ത.

രാഷ്ട്രപതിഭരണത്തിലുള്ള ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനോടു ചൊവ്വാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. വിശ്വാസവോട്ടെടുപ്പ് അനുവദിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയതിനേത്തുടര്‍ന്നാണിത്. നടപടികള്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാകും.
ഒന്‍പതു കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ ഹരീഷ് റാവത്ത് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. ഇതു ചോദ്യം ചെയ്തുള്ള നിയമപോരാട്ടത്തിനൊടുവിലാണു സുപ്രീം കോടതിയുടെ ഇടപെടല്‍.ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ രാഷ്ട്രപതിഭരണം സസ്‌പെന്‍ഡ് ചെയ്യും. ആ സമയത്തിനുള്ളില്‍ നിയമസഭയിലെ നടപടികള്‍ പൂര്‍ത്തിയാക്കണം. കോടതി ചുമതലപ്പെടുത്തിയ നിരീക്ഷകന്‍ സഭയിലുണ്ടാകും. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായതിനാല്‍ നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. ഇതടക്കമുള്ള രേഖകള്‍ പിറ്റേന്നു മുദ്രവച്ച കവറില്‍ സുപ്രീം കോടതിയില്‍ ഹാജരാക്കണം.
സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ സഭയുടെ ഒരുവശത്തും എതിര്‍ക്കുന്നവര്‍ മറുവശത്തും ഇരിക്കണം. സ്പീക്കര്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ കൈപൊക്കി വോട്ടെടുപ്പില്‍ പങ്കെടുക്കണം. നിരീക്ഷകന്‍ എണ്ണം തിട്ടപ്പെടുത്തി രേഖപ്പെടുത്തും. വിശ്വാസവോട്ട് അല്ലാതെ ഒരു കാര്യവും ചര്‍ച്ച ചെയ്യാന്‍ അനുമതിയില്ല. സാമാജികര്‍ക്കു സഭയിലെത്താനുള്ള സൗകര്യവും സുരക്ഷയുമൊരുക്കാന്‍ ഉത്തരാഖണ്ഡ് പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും ജസ്റ്റിസുമാരായ ദീപക്മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി. സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ച ഒന്‍പതു കോണ്‍ഗ്രസ് വിമതരെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി അഭിപ്രായം പറഞ്ഞില്ല.
വിശ്വാസവോട്ടെടുപ്പിനു കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍തന്നെ അറ്റോര്‍ണി ജനറല്‍ മുകള്‍ റോത്തഗി കോടതിയെ അറിയിച്ചു. തുടര്‍ന്നാണു ലജിസ്ലേറ്റീവ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിരീക്ഷകനായി നിയോഗിച്ച് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവുണ്ടായത്. നേരത്തേ, സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി വിശ്വാസവോട്ടെടുപ്പിനു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്നു സ്‌റ്റേ സമ്പാദിക്കുകയായിരുന്നു. അയോഗ്യതയ്‌ക്കെതിരേ കോണ്‍ഗ്രസ് വിമതര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി പരിഗണിക്കും. ഉത്തരവ് അനുകൂലമാകുന്നപക്ഷം ഇവര്‍ക്കു വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയും.

എഴുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 36 അംഗങ്ങളാണുണ്ടായിരുന്നത്. പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ആറ് എം.എല്‍.എമാരുടെ പിന്തുണയും സര്‍ക്കാരിനുണ്ട്. ഒമ്പതു വിമതര്‍ മറുകണ്ടം ചാടിയതോടെ കോണ്‍ഗ്രസിന്റെ അംഗബലം 27 ആയി കുറഞ്ഞു. ബി.ജെ.പിക്ക് 27 അംഗങ്ങളാണു സ്വന്തമായുള്ളത്. വിശ്വാസവോട്ടെടുപ്പില്‍ മൂന്നു സ്വതന്ത്രരും രണ്ടു ബി.എസ്.പി. അംഗങ്ങളും ഉള്‍പ്പെടെ അഞ്ച് അംഗങ്ങളുടെ നിലപാട് നിര്‍ണായകമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (24 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (32 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends