ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഒരു തരത്തിലുള്ള ബന്ധവും പാക്കിസ്ഥാനുമായി ഇന്ത്യ നിലനിർത്തുന്നില്ല. ഭീകരവാദത്തിനെതിരെ അതിശക്തമായി തന്നെയാണ് ഇന്ത്യ പ്രതികരിക്കുന്നത് . അതിനിടയിൽ ഇപ്പോൾ പാക്കിസ്ഥാന്റെ നാവികസേന കപ്പൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുമായി രാജ്യാന്തര സമുദ്ര മേഖലയിൽവച്ച് കൂട്ടിയിടിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. അറബിക്കടലിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായിട്ടാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് .
സംഭവത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. സെപ്തംബർ 15നാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് റിപ്പോർട്ട്.‘പാക്കിസ്ഥാൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനൗചിത്യവുമായ പെരുമാറ്റം കാരണം പാക്ക് കപ്പൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചു. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷന്റെ ചാർജ് ദ് അഫയേഴ്സിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിട്ടുണ്ട്. രാജ്യാന്തര സമുദ്ര മേഖലയിലാണ് സംഭവമുണ്ടായത്.
കൂട്ടിയിടിൽ കാര്യമായ കേടുപാടുകളുണ്ടായിട്ടില്ല. പാക്കിസ്ഥാൻ നാവികക്കപ്പലിന്റെ നടപടി, സൈനികാഭ്യാസങ്ങളും സേനാനീക്കം എന്നിവ സംബന്ധിച്ച് മുൻകൂർ വിവരങ്ങൾ കൈമാറണമെന്ന 1991ലെ ഇന്ത്യ–പാക്ക് ധാരണയിലെ 10–ാം ആർട്ടിക്കിളിന്റെ ലംഘനമാണ്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കുള്ള പ്രതിഷേധം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ ചാർജ് ദ് അഫയേഴ്സിന് നിർദേശം നൽകി.’–മന്ത്രാലയം പറഞ്ഞു.അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും കപ്പലുകളും മുങ്ങിക്കപ്പലുകളും തമ്മിൽ രാജ്യാന്തര സമുദ്രമേഖലയിൽ കുറഞ്ഞത് മൂന്ന് നോട്ടിക്കൽ മൈൽ അകലം പാലിക്കണമെന്നാണ് ആർട്ടിക്കിൾ 10ൽ പറയുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം, ഒമാന് ഏകദേശം 220 കിലോമീറ്റർ കിഴക്ക് അറബിക്കടലിൽ വെച്ചാണ് സംഭവം നടന്നത്. അമിതവേഗത്തിലെത്തിയ പാകിസ്താൻ കപ്പൽ സുരക്ഷിതമല്ലാത്ത രീതിയിൽ നീങ്ങി ഇന്ത്യൻ യുദ്ധക്കപ്പലുമായി ഉരസി കടന്നുപോവുകയായിരുന്നു. സംഭവത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സൈനിക വിഭാഗങ്ങളും ജാഗ്രത പാലിക്കണമെന്നും കരാർ വ്യവസ്ഥകൾ മാനിച്ച് പ്രവർത്തിക്കണമെന്നും പാകിസ്താൻ അധികൃതരെ അറിയിക്കാൻ നയതന്ത്രജ്ഞനോട് ഇന്ത്യ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























