Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ

16 SEPTEMBER 2026 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച 'മെസി തട്ടിപ്പ്' കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി കൊച്ചി ഓഫീസില്‍ നടന്നത് അത്യന്തം നാടകീയമായ രംഗങ്ങള്‍. പുലര്‍ച്ചെ 5.50-ന് സെര്‍ച്ച് വാറണ്ടുമായി എത്തിയ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) ന്യൂസ് ഡെസ്‌കില്‍ എഡിറ്റോറിയല്‍ ടീം ഒന്നടങ്കം തടഞ്ഞു. പോലീസ് നടപടികള്‍ സുതാര്യമാണെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ക്യാമറയില്‍ പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍, പോലീസ് സാന്നിധ്യം ന്യൂസ് ഡെസ്‌കില്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.

ഓഫീസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ പരിശോധന നടത്താന്‍ അനുമതി ലഭിച്ച അന്വേഷണ സംഘം ന്യൂസ് ഡെസ്‌കിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് എഡിറ്റോറിയല്‍ വിഭാഗത്തിന്റെ പ്രധാന ആരോപണം. വാര്‍ത്താമുറിയില്‍ പോലീസ് കയറി പരിശോധന നടത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസിനെ തടഞ്ഞുനിര്‍ത്തി.


പോലീസിന്റെ സമയം തെറ്റിയുള്ള നീക്കങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വലിയ വാഗ്വാദമാണ് വാര്‍ത്താമുറിയില്‍ അരങ്ങേറിയത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് തന്നെ ന്യൂസ് ഡെസ്‌കിലേക്ക് ഇരച്ചുകയറിയ പോലീസിനോട് 'റെയ്ഡിന് പത്തു മണിക്ക് വരണമോ?' എന്ന് അരുണ്‍കുമാര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ അമര്‍ഷത്തോടെ ചോദിച്ചു. സാധാരണ ഓഫീസ് സമയം ആരംഭിക്കുന്നതിന് മുന്‍പെത്തി വാര്‍ത്താ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ചാനല്‍ സംഘം ആരോപിച്ചു.

പരിശോധനയുടെ ഭാഗമായി ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെയും സാങ്കേതിക ജീവനക്കാരുടെയും വ്യക്തിപരമായ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. വാര്‍ത്താശേഖരണത്തിനും ആശയവിനിമയത്തിനും ഉപയോഗിക്കുന്ന ഫോണുകള്‍ ബലമായി കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ ജീവനക്കാര്‍ ന്യൂസ് ഡെസ്‌കില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി.

തങ്ങളുടെ നടപടികള്‍ സുതാര്യമാണെന്ന് വരുത്താന്‍ പോലീസ് സംഘം പരിശോധനയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ വാര്‍ത്താമുറിക്കുള്ളില്‍ വെച്ച് ചിത്രീകരിച്ച ഈ ദൃശ്യങ്ങള്‍ ഉടനടി ഡിലീറ്റ് ചെയ്യണമെന്ന് അരുണ്‍കുമാര്‍ പോലീസിനോട് കര്‍ശനമായി ആവശ്യപ്പെട്ടു. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി എടുത്ത ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പറ്റില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ തറപ്പിച്ചു പറഞ്ഞതോടെ ന്യൂസ് ഡെസ്‌കില്‍ നാടകീയത ഉച്ചസ്ഥായിയിലായി.

 

 

വാര്‍ത്താമുറിയില്‍ പോലീസും എഡിറ്റോറിയല്‍ ടീമും തമ്മില്‍ രൂക്ഷമായ തര്‍ക്കവും തടസ്സങ്ങളും തുടരുമ്പോഴും ചാനലിന്റെ തത്സമയ സംപ്രേക്ഷണം മുടക്കമില്ലാതെ മുന്നോട്ടുപോയി. എഡിറ്റോറിയല്‍ ടീം പ്രതിരോധം തീര്‍ത്തതോടെ പോലീസ് സംഘത്തിന് തങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പരിശോധന മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ല. ഇതോടെ ചാനല്‍ ലൈവ് തടസ്സമില്ലാതെ തുടരുകയും തടസ്സം പോലീസിന്റെ റെയ്ഡിന് മാത്രമായി ചുരുങ്ങുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (3 minutes ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (16 minutes ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (24 minutes ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (30 minutes ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (46 minutes ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (52 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (1 hour ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (2 hours ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (2 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (11 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (11 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (11 hours ago)

Malayali Vartha Recommends