Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...

16 SEPTEMBER 2026 06:43 AM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ അനായാസം ലക്ഷ്യം മറികടന്നു. 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ് ഇന്ത്യ ജയം നേടിയത്. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഇടവേളയ്ക്ക് ശേഷം ക്ലിക്കായെന്ന പ്രത്യേകതയുമുണ്ട് രണ്ടാം പോരിന്.

ഓപ്പണിങില്‍ സഞ്ജു- അഭിഷേക് സഖ്യം 88 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യക്ക് അനായാസ വിജയത്തിലേക്ക് വാതില്‍ തുറന്നാണ് മടങ്ങിയത്. പവര്‍പ്ലേയിലാണ് ഈ നേട്ടമുണ്ടായത്. മലയാളി താരം വിമര്‍ശനങ്ങള്‍ക്ക് മിന്നും അര്‍ധ സെഞ്ച്വറിയുമായി മറുപടി നല്‍കിയതും ആവേശകരമായി. ബാറ്റ് കൊണ്ട് ഉജ്ജ്വല മറുപടിയാണ് സഞ്ജു നല്‍കിയത്.

താരം 22 പന്തില്‍ ഏഴ് ഫോറും 4 സിക്‌സും സഹിതം 57 റണ്‍സെടുത്തു. 20 പന്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറിയിലെത്തി. റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് നബിയ്ക്ക് പിടി നല്‍കി സഞ്ജു രണ്ടാം വിക്കറ്റായി മടങ്ങി. അഫ്ഗാന്‍ വെറ്ററന്‍ താരം മുഹമ്മദ് നബിയെ സഞ്ജു 6, 4, 4, 6 എന്ന് തുടരെ ശിക്ഷിച്ചതും ശ്രദ്ധേയമായി. താരം എറിഞ്ഞ ആറാം ഓവറില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത് 27 റണ്‍സ്. അതില്‍ ഏറ്റവും അപകടം വിതച്ചത് സഞ്ജുവിന്റെ ബാറ്റിങ് തന്നെ. ഈ ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ തൂക്കി അഭിഷേക് തുടക്കമിടുകയായിരുന്നു. രണ്ടാം പന്തില്‍ ഒരു റണ്‍സ്. മൂന്നാം പന്ത് നേരിട്ടത് സഞ്ജു. നേരിട്ട ആദ്യ പന്ത് സിക്‌സ്, അടുത്ത പന്ത് ഫോര്‍, അടുത്ത പന്തിലും ഫോര്‍, അവസാന പന്തില്‍ സിക്‌സ്!

പവര്‍ പ്ലേയ്ക്ക് പിന്നാലെ ഏഴാം ഓവറില്‍ രണ്ടാം പന്തില്‍ റാഷിദ് ഖാന്‍ അഭിഷേകിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചെങ്കിലും അഭിഷേക് 19 പന്തില്‍ 4 സിക്‌സും സഹിതം 39 റണ്‍സ് വാരിയാണ് മടങ്ങിയത്.പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റ്ന്‍ ശ്രേയസ് അയ്യര്‍ക്ക് അല്‍പ്പായുസായിരുന്നു. താരം 11 പന്തില്‍ 11 റണ്‍സുമായി പുറത്താകുകയായിരുന്നു.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ഇഷാന്‍ കിഷന്‍- തിലക് വര്‍മ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ജയത്തിലെത്തിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ 23 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സ് വാരിയും തിലക് വര്‍മ 14 പന്തില്‍ 15 റണ്‍സ് അടിച്ചെടുത്തും ജയം പൂര്‍ത്തിയാക്കുകയും ചെയ്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അറഫ്ഗാന്റെ പോരാട്ടം 159 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ടോസ് നേടി ഇന്ത്യ ബൗളിങെടുക്കുകയായിരുന്നു. അഫ്ഗാന്‍ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടടത്തില്‍ 159 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (16 minutes ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (29 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (46 minutes ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (1 hour ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (9 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (9 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (9 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (10 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (10 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (10 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (10 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (10 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (10 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (11 hours ago)

Malayali Vartha Recommends