ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി

സംസ്ഥാനത്ത് തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്ക് ശേഷം ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. വ്യാപാരത്തിന്റെ ആരംഭത്തിൽ സെന്‍സെക്‌സ് 250 പോയിന്റ് ആണ് മുന്നേറിയത്.
കഴിഞ്ഞ ദിവസം കനത്ത ഇടിവ് നേരിട്ടതിനെ തുടര്‍ന്ന് കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങാമെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണമെന്ന് വിപണി വിദഗ്ധര്‍ . എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതും ഇന്ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ, വായ്പ നയ പ്രഖ്യാപനവും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ നിക്ഷേപകര്‍ കരുതലോടെയാണ് ഉറ്റുനോക്കുന്നത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറായി തന്നെയാണ് നില്‍ക്കുന്നത്. ഇന്ത്യയില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത് അടക്കം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മൂന്ന് പൈസയുടെ ഇടിവാണ് നേരിട്ടത്. 95.91ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്.
https://www.facebook.com/Malayalivartha

























