വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...

കുരുമുളക് പതിറ്റാണ്ടിനു ശേഷമുള്ള ഏറ്റവും ഉയർന്നവില തൊട്ടു. നിലവിൽ ക്വിന്റലിന് 70,000 രൂപയാണ് വില. കർഷകന് കിലോയ്ക്ക് 700 രൂപയാണ് ലഭിക്കുന്നത്. 2014-15 കാലഘട്ടത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണ് നിലവിൽ വ്യാപാരം. 2014-15 കാലത്ത് ഒരു ക്വിന്റൽ കുരുമുളക് വില ഏറ്റവും ഉയർന്ന നിരക്കായ 73,000 രൂപയിൽ എത്തിയിരുന്നു. കർഷകർക്ക് കിലോയ്ക്ക് 740 രൂപ വരെ ലഭിച്ചിരുന്നു.
വിലക്കയറ്റത്തിന്റെ ഗുണം കർഷകന് ലഭിക്കുന്നില്ല. ലഭ്യതക്കുറവാണ് കാരണം. കാലാവസ്ഥാ വ്യതിയാനവും രോഗവ്യാപനവും മൂലം ഉത്പാദനം കുറയുകയും ചെയ്തു. ഏലക്കായുടെ വില ഉയർന്നതോടെ ഹൈറേഞ്ചിലെ കർഷകർ ഭാഗികമായി കുരുമുളകിനെ കൈവിട്ടതും ഉത്പാദനത്തെ ബാധിച്ചിരിക്കുകയാണ്.
2015-നുശേഷം വിയറ്റ്‌നാം, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വിലകുറഞ്ഞ കുരുമുളക് വൻതോതിൽ ഇറക്കുമതി ചെയ്തതോടെ വില കുത്തനെ ഇടിയുകയും ചെയ്തു. 2019-ൽ കിലോയ്ക്ക് 340 രൂപയിലെത്തി. പിന്നീട് കോവിഡ് പ്രതിസന്ധികൾക്കുശേഷം 2021 മുതൽ വില ഘട്ടംഘട്ടമായ കരകയറി. 40 മുതൽ 50 രൂപ വരെ ഓരോവർഷവും ഉയർന്നാണ് നിലവിൽ കിലോയ്ക്ക് 700 രൂപയിലെത്തിയത്.
https://www.facebook.com/Malayalivartha


























