റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു

പിണറായി വിജയന്റെ വീട്ടിൽ ഇ ഡി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇ ഡി ആവർത്തിക്കുന്നതിന് പിന്നിൽ എന്താണ് സത്യം ?
സംസ്ഥാന പൊലീസ് മേധാവിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കത്തിനൊപ്പം തെളിവായി അവർ ചേർത്തത് വീണയുടെ പക്കൽനിന്നു കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളുമാണ് . പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ, മുൻമന്ത്രിയും ഭർത്താവുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവർ ഹവാല ഇടപാടിലൂടെ ദുബായിലേക്കു പണമയച്ചതിനെപ്പറ്റിയാണ് ഇവയെന്ന് ഇ.ഡി പറയുന്നു.
ദുബായിലുള്ള വി.പി.ഫൈജാസ് എന്നയാൾക്ക് 2024 സെപ്റ്റംബറിൽ 85 ലക്ഷം രൂപ അയച്ചതായി റെഡ് ബുക്കിന്റെ മൂന്നാം പേജിൽ എഴുതിയിട്ടുള്ളതായി ഇ.ഡി പറയുന്ന കുറിപ്പ്, ദുബായിലേക്ക് പണം കടത്തിയെന്നു സൂചിപ്പിക്കുന്ന വാട്സാപ് ചാറ്റുകൾ എന്നിവ റെയ്ഡുകളിൽ പിടിച്ചെടുത്തതാണെന്നും കത്തിൽ പറയുന്നു. റിയാസുമായുള്ള അടുപ്പത്തെക്കുറിച്ച് ഹവാല ഇടപാടുകാരുടെ മൊഴികൾ ലഭിച്ചെന്നും കത്തിലുണ്ട്.
തിരുവനന്തപുരം ബേക്കറി ജംക്‌ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടിൽ മേയ് 27ന് ഇ.ഡി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ‘റെഡ് ബുക്കി’ലാണ് പണമിടപാട് വിവരങ്ങൾ കുറിച്ചിട്ടുള്ളതെന്ന് കത്തിൽ പറയുന്നു. റിയാസിന്റെ പൂർണ അറിവോടെ, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴി 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയായിരുന്നു ഹവാല ഉൾപ്പെടെയുള്ള പണമിടപാടുകൾ എന്നും കത്തിലുണ്ട്.
പിണറായി വിജയൻ, വീണ, റിയാസ് അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് ഇ.ഡി നൽകിയ കത്തിൽ പറയുന്നതിങ്ങനെ: ‘2024 ൽ വീണയ്ക്കു സ്വന്തമായി വരുമാനമുണ്ടായിരുന്നില്ല. റിയാസിനൊപ്പം മന്ത്രിഭവനത്തിലായിരുന്നു താമസം. ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇടപാടുകൾ റിയാസുമായി ബന്ധപ്പെട്ട പണമാണ്. അനധികൃത പണം വിദേശത്തേക്ക് അയയ്ക്കാൻ റിയാസ് നേരിട്ടു നിർദേശം നൽകിയതായി മൊഴികൾ ലഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണിത്.’
2024 സെപ്റ്റംബർ 17 എന്ന തീയതിയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ: ‘ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം. ഫൈജാസിനു ലഭിച്ചത് 349K (AED)’. 3,49,000 യുഎഇ ദിർഹം (അന്നത്തെ വിനിമയ നിരക്കിൽ 79.60 ലക്ഷം രൂപ) ഫൈജാസ് കൈപ്പറ്റിയെന്ന റെഡ് ബുക്കിലെ കുറിപ്പ് എടുത്തുചേർത്തതിനു താഴെ ഇ.ഡി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു – ‘വലിയ തോതിലുള്ള ഹവാലയോ അനധികൃത പണമിടപാടോ സൂചിപ്പിക്കുന്നതാണിത്’. ഫൈജാസിനെ 10 വർഷമായി പരിചയമുണ്ടെന്ന് വീണ വെളിപ്പെടുത്തിയതായും ഇ.ഡി പറയുന്നു.
വീണയുടെ കയ്യക്ഷരത്തിലുള്ളതെന്ന് ഇ.ഡി പറയുന്ന മറ്റൊരു കുറിപ്പിൽ ഇങ്ങനെ പറയുന്നു: ‘നിഖിൽ – 3 കോടി, വാരിസ് – 1.2 കോടി, ഷൈജൽ – 1+ 3’. ഇതെക്കുറിച്ച് ഇ.ഡി പറയുന്നത് – ‘റിയാസിന്റെ ഉറ്റ സുഹൃത്തുക്കളെന്ന നിലയിൽ നിഖിൽ, വാരിസ്, ഷൈജൽ എന്നിവരെ തനിക്കറിയാമെന്ന് ചോദ്യംചെയ്യലിൽ വീണ വെളിപ്പെടുത്തി. 8.2 കോടിയുടെ ഫണ്ടാണിത്. ഈ തുക കുറിച്ചുവച്ചതിന്റെ വലതുവശത്തായി 20.05 കോടി എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ കുറിപ്പുകൾ താൻ തന്നെ എഴുതിയതാണെന്നു വീണ സമ്മതിച്ചെന്നും കഴിഞ്ഞ മാർച്ചിൽ, തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് ഇതെഴുതിയെന്നും വിദേശത്ത് കമ്പനി സ്ഥാപിക്കാനായിരുന്നു പണമിടപാടെന്നു വീണ വെളിപ്പെടുത്തിയതായും ഇ.ഡി കത്തിൽ പറയുന്നു.
2024 ൽ 4 തവണ വീണ ദുബായ് സന്ദർശിച്ചെന്നും അവിടെ ബെനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും കത്തിൽ ഇ.ഡി പറയുന്നു. ജനുവരി 29, മേയ് 3, ജൂലൈ 2, നവംബർ 28 തീയതികളിൽ നടത്തിയ യാത്രകളെക്കുറിച്ച് ഇ.ഡി പറയുന്നത്– ‘ദുബായിൽ കമ്പനി സ്ഥാപിക്കാൻ വീണ സജീവമായി ഇടപെട്ടിരുന്നുവെന്ന് അവരുടെ ഫോണിലെ വിവരങ്ങൾ തെളിയിക്കുന്നു. വിദേശ പണമിടപാട് സംബന്ധിച്ച് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകൾ പരിശോധിക്കുമ്പോൾ, വീണയുടെ നിരന്തര ദുബായ് യാത്രകൾ അവിടെ ബെനാമി കമ്പനി സ്ഥാപിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നു വ്യക്തമാണ്. ഇന്ത്യയിൽ നിന്നു സ്വരൂപിച്ച പണം നിക്ഷേപിക്കുകയായിരുന്നു ദുബായിൽ കമ്പനി സ്ഥാപിക്കുന്നതിനു പിന്നിലെ ലക്ഷ്യം. ദുബായിലുള്ള വി.പി.ഫൈജാസിന് അയച്ച പണത്തെക്കുറിച്ച് വീണയുടെ പക്കൽ നിന്നു പിടിച്ചെടുത്ത റെഡ് ബുക്കിലുള്ളതായി ഇ.ഡി. പറയുന്ന ഭാഗം ഇതാണ്.
റെഡ് ബുക്ക് ഇഡി കണ്ടെത്തിയത് പിണറായിയുടെ വീട്ടിൽ നിന്നാണ്. ഇ ഡി റെയ്ഡ് നടക്കുമെന്ന് പിണറായിയോ മകളോ മുഹമ്മദ് റിയാസോ പ്രതീക്ഷിച്ചതല്ല. തികച്ചും അപ്രതീക്ഷിതമായി നടന്ന റെയ്ഡിനെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കിൽ ഇത്തരം രഹസ്യ രേഖകൾ ഒരിക്കലും വീണ വീട്ടിൽ സൂക്ഷിക്കുമായിരുന്നില്ല. പിണറായിയുടെ വീട്ടിൽ ഒരിക്കലും റെയ്ഡ് നടക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പിണറായി പോലും.
ഇവന്‍മാരെ കൊല്ലെടാ' എന്ന് ആക്രോശിച്ച് 3 കാറുകള്‍ വളഞ്ഞെന്നും ദേഹോപദ്രവം ചെയ്തു ഡ്യൂട്ടി തടസ്സപ്പെടുത്തണമെന്നും വധിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി ഏകദേശം 300 പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നും ഇ.ഡി. ആക്രമണത്തിന്റെ ആദ്യ കേസിലെ എഫ്‌ഐആറില്‍ പറയുന്നു. തടയാന്‍ ശ്രമിച്ച പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വടിയും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചു. 3 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും കേസുണ്ട്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വധശ്രമക്കുറ്റം, 6 മാസം മുതല്‍ 5 വര്‍ഷം വരെ തടവു ലഭിക്കാവുന്ന മറ്റു കുറ്റങ്ങള്‍ (മാരകായുധവുമായി ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സായുധകലാപം) എന്നിവയാണു ചുമത്തിയിട്ടുള്ളത്. വധശ്രമം ഒഴികെയുള്ള കുറ്റങ്ങള്‍ പൊലീസുകാരനെതിരായ ആക്രമണത്തിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പിണറായി വിജയനും മകൾ വീണാ വിജയനും താമസിക്കുന്ന ബേക്കറി ജങ്ഷനിലെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇ.ഡി. ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. സിഎംആർഎൽ-എക്‌സാലോജിക്ക് പണമിടപാടുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇ.ഡി. റെയ്ഡ്. പരിശോധന കഴിഞ്ഞ് വാഹനങ്ങളിൽ മടങ്ങിയ ഉദ്യോഗസ്ഥരെ പുറത്തുനിന്നിരുന്ന സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് കാറുകളും തകർത്തു.
സംഭവത്തിൽ പോലീസും സി പി എമ്മും ഒത്തു കളിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇഡി റെയ്ഡിന്റെ കാര്യം അറിഞ്ഞില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരസ്യപ്രസ്താവന പോലീസിന് ഗുണമായി ഭവിച്ചു. എന്നാൽ ഇക്കാര്യത്തിൽ പോലീസും സി പി എമ്മും തമ്മിൽ ധാരണയിലാണ് നീങ്ങിയതെന്ന വാർത്തകൾ പുറത്തുവന്നു. കന്റോൺമെന്റിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നത് സിപി എമ്മിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരാണ്. തമ്പാനൂരിലും സ്ഥിതി വ്യത്യസ്തമല്ല. സർക്കാർ മെല്ലെ പോക്ക് നയം സ്വീകരിച്ചതോടെയാണ് ഇ.ഡി.ക്കെതിരായ ആക്രമണം കണ്ട് പോലീസ് മാറിനിന്നത്. ശക്തിയായി പ്രതിരോധിച്ചിരുന്നെങ്കിൽ കേന്ദ്ര ഉദ്യോഗസ്ഥർക്ക് ഇത്തരം ഒരു അപമാനം ഉണ്ടാകുമായിരുന്നില്ല. അതിനുള്ള സാഹചര്യം സർക്കാർ തന്നെ ഒരുക്കിയില്ലെന്ന് പറയുന്നതാവും ശരി. പറ്റുമെങ്കിൽ സി പി എമ്മിന് ഒരു പണി ഇരിക്കട്ടെയെന്ന് സർക്കാർ കരുതികാണും.
നിരാലംബരായ കുറെ സാധാരണ സി പി എം പ്രവർത്തകർ കേസിൽ പ്രതിയായതോടെയാണ് ആക്രമണ ഗൂഢാലോചനയിലേക്ക് തിരിയാൻ ഇഡിയെ പ്രേരിപ്പിച്ചത്. പിടിയിലായ പലരും സാധാരണ കുടുംബങ്ങളിലെ അംഗങ്ങളാണ്. ചിലർക്ക് നിത്യവ്യത്തിക്ക് തന്നെ വകയില്ല. അവരിൽ പലരും പാർട്ടി പറഞ്ഞിട്ടാണ് ഇഡിയെ ആക്രമിച്ചതെന്ന് മൊഴി നൽകിയിട്ടുണ്ട്. പാർട്ടിയുടെ നിർദ്ദേശാനുസരണം കുറ്റക്യത്യത്തിൽ ഏർപ്പെട്ടവരിൽ നിന്നും കൃത്യമായ വിവരങ്ങൾ ഇഡി ശേഖരിച്ചു. ഏതെല്ലാം നേതാക്കളുടെ നിർദ്ദേശാനുസരണമാണ് ആക്രമണം നടന്നതെന്ന വ്യക്തമായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി മുന്നോട്ടുപോകുന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി. ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കാരിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് വൻ സുരക്ഷാവീഴ്ച ഉണ്ടായതായാണ് വിലയിരുത്തൽ. സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഇ.ഡി. ഡയറക്ടർ രാഹുൽ നവീനും റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രണത്തിൽ പരാതി നൽകി നിയമനടപടികൾ കടുപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
മാത്രമല്ല, സ്ഥലത്ത് സംഘർഷമുണ്ടാവാനുള്ള സാധ്യത പോലീസ് മുൻകൂട്ടി കണ്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സ്ഥലത്ത് മതിയായ പോലീസിനെ വിന്യസിക്കുന്നതിൽ തിരുവനന്തപുരം സിറ്റി പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് വിമർശനം. ആൾക്കൂട്ടത്തിനിടയിലേക്ക് ഇ.ഡിയുടെ വാഹനം കടത്തിവിട്ടതും സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരത്തുള്ള പിണറായി വിജയന്റെ വസതിയിൽ പരിശോധന കഴിഞ്ഞിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. പ്രവർത്തകർ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്തു. വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇഡി സംഘം പത്ത് മിനിറ്റിലധികം പ്രകോപിതരായ ഈ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നു. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങൾക്ക് വഴിയൊരുക്കാനോ സാധിച്ചില്ല.റെയ്ഡ് അവസാനിപ്പിച്ച് ഇ.ഡി. ഉദ്യോഗസ്ഥര്‍ പുറത്തേക്കു വരും മുന്‍പ് പൊലീസ് വീടിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ കാറില്‍ കയറിയതു കണ്ടതോടെ കൂക്കിവിളികളുമായി കൂടുതല്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും വീടിനു പുറത്തുണ്ടായിരുന്നു. ആദ്യം വാഹനം പുറത്തുവന്നപ്പോള്‍ തന്നെ പൊലീസിനെ തള്ളി മാറ്റി പ്രവര്‍ത്തകര്‍ കാറിന്റെ ചില്ല് അടിച്ചു തകര്‍ന്നു. ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങള്‍ മുന്നോട്ടു പോയി ആള്‍ക്കൂട്ടത്തില്‍ കുടുങ്ങിയതോടെ രണ്ടുവശത്തെ ചില്ലുകളും കണ്ണാടികളും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വലിയ ഇഷ്ടികകള്‍ എറിഞ്ഞാണു ചില്ലുകള്‍ തകര്‍ത്തത്. കാറിലുണ്ടായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്തു. ബിനീഷ് കോടിയേരി ഉള്‍പ്പെടെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ഇടപെടാതെ പിണറായിയുടെ വീട്ടിലേക്കു കയറിപ്പോകുകയായിരുന്നു. പുറത്ത് അക്രമം നടക്കുമ്പോള്‍ പിണറായി വിജയന്‍ വീടിനു പുറത്തിറങ്ങി അവിടേയ്‌ക്കെത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.
ബേക്കറി ജംക്‌ഷനില്‍നിന്നു ഒരുവിധത്തില്‍ രക്ഷപ്പെട്ട ഇ.ഡി. സംഘം തകര്‍ന്ന വാഹനങ്ങളില്‍ നേരെ തമ്പാനൂര്‍ സ്‌റ്റേഷനിലേക്കാണ് എത്തിയത്. രണ്ടു കാറുകളുടെ ചില്ലുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തിരുന്നു. കാറിലുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥ ഉള്‍പ്പെടെ വല്ലാതെ പരിഭ്രാന്തരായാണ് തമ്പാനൂര്‍ സ്‌റ്റേഷിലേക്കു കയറിയത്. തുടര്‍ന്ന് പരുക്കേറ്റ ഡ്രൈവറെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. അത്രയും സിപിഎം നേതാക്കള്‍ അവിടെ ഉണ്ടായിരുന്ന സാഹചര്യത്തില്‍ ആക്രമണം നടക്കുമെന്ന് കരുതിയില്ലെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇ.ഡിയുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും അധികസുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. റെയ്ഡ് വിവരം രാവിലെ അറിഞ്ഞപ്പോള്‍ പൊലീസിനെ അയച്ചു. ആവശ്യത്തിനു പൊലീസ് ഉണ്ടായിരുന്നു. എന്നാല്‍ ഇടുങ്ങിയ വഴിയില്‍ വച്ച് പൊലീസിനെ മറികടന്ന് ആള്‍ക്കൂട്ടം ഇ.ഡിയുടെ കാര്‍ ആക്രമിക്കുകയായിരുന്നു.. എന്നാൽ ഇത് കേന്ദ്ര സർക്കാർ ഗൗരവമായാണ് പരിഗണിച്ചത് .
ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം പോലെ ഇതിനും കൃത്യമായ തെളിവുള്ളതാണ് പ്രശ്നം. നാട്ടിലെ ചാനലുകാർ എല്ലാം ലൈവായി സംപ്രേക്ഷണം ചെയ്തു.ഓരോരുത്തരും എങ്ങനെയാണ് ഇഡിയെ കൈകാര്യം ചെയ്തതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. രക്ഷാപ്രവർത്തനത്തിലും ദൃശ്യങ്ങൾ കൃത്യമായി ലഭിച്ചിരുന്നു. അതിനാൽ ഇവ കോടതിയിൽ ഹാജരാക്കുമെന്ന കാര്യം നിസ്തർക്കമാണ്. ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനു പിന്നാലെ അതീവരഹസ്യമായാണ് ഇ.ഡി. പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ റെയ്ഡിനെത്തിയത്. സംസ്ഥാന പൊലീസിനെ വിവരം അറിയിക്കാതെ സിആര്‍പിഎഫിന്റെ സുരക്ഷയിലാണ് സംഘം രാവിലെ ആറരയോടെ ബേക്കറി ജംക്‌ഷനിലെ പിണറായി വിജയന്റെ വാടകവീട്ടില്‍ എത്തിയത്. ആരുടെ വീട്ടിലാണു പരിശോധന എന്നു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് അറിവുണ്ടായിരുന്നില്ല. പള്ളിപ്പുറം ക്യാംപില്‍നിന്നുള്ള സിആര്‍പിഎഫ് ജവാന്മാര്‍ വീടിനുള്ളില്‍ കടന്നപ്പോഴാണ് പിണറായി വിജയനെ കാണുന്നതും മുന്‍ മുഖ്യമന്ത്രിയുടെ വീട്ടിലാണ് റെയ്ഡ് എന്നും അറിയുന്നത്. ഇ.ഡി. സംഘത്തിനു വേണ്ടിയാണ് വാഹനം വാടകയ്ക്ക് എടുക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞെങ്കില്‍ പോകില്ലായിരുന്നുവെന്നും തകര്‍ന്ന ഒരു വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു.ഏതായാലും വരും ദിവസങ്ങൾ നിർണായകമാണ് . ബേക്കറിയിൽ നടന്നതിനൊക്കെ പിണറായിക്ക് മറുപടി പറയേണ്ടിവരും.
എന്തായിരുന്നു ആക്രമണത്തിന്റെ ഉദ്ദേശം? റെയ്ഡ് നടക്കുമ്പോൾ മുഹമ്മദ് റിയാസ് പുറത്തായിരുന്നു. വീണയുടെ റെഡ് ബുക്ക് ഇ ഡി കണ്ടെടുത്ത വിവരം ഇ.ഡി സംഘം മടങ്ങുന്നതിന് മുമ്പ് തന്നെ പുറത്തറിഞ്ഞിരുന്നു. ഇതു കൂടാതെ പ്രധാനപ്പെട്ട ചില തെളിവുകൾ കൂടി ഇഡി കൊണ്ടു പോയി. ഇത്തരത്തിൽ ഇഡി കണ്ടെടുത്ത തെളിവുകൾ തട്ടിയെടുക്കുകയായിരുന്നു അക്രമകാരികളുടെ ലക്ഷ്യമെന്ന് ഇ.ഡി. ഉന്നതർ കരുതുന്നു. വീണയുടെ കൈയിൽ നിന്നും ശേഖരിച്ച തെളിവുകൾ തട്ടിയെടുക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ ജീവൻ പണയംവച്ചാണ് ഉദ്യോഗസ്ഥർ കാത്തത്. അന്ന് തെളിവുകൾ അക്രമികൾ തട്ടിയെടുത്തിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു. വീണയെ നിയമത്തിന് മുന്നിലെത്തിച്ച ആ റെഡ് ബുക്ക് തട്ടുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ഇവിടെയാണ് ഇഡിയെ നാം നമിക്കേണ്ടത്.
https://www.facebook.com/Malayalivartha

























