ദമ്പതികൾ മരണത്തിലും ഒരുമിച്ചു..ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു..ഇരട്ടിവേദനയിൽ കുടുംബം..

വേർപാടിലും പിരിയാതെ ദമ്പതികൾ.. വർഷങ്ങൾക്ക് മുൻപ് ഒരുമിച്ച് ജീവിക്കാൻ കൈകോർത്ത ദമ്പതികൾ മരണത്തിലും ഒരുമിച്ചു.
ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ.ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവരാണു മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്.
ഇവരുടെ മകനും കാസർകോട് ഗവ. ഗേൾസ് വിഎച്ച്എസ്എസ് അധ്യാപകനുമായ സതീഷ് ഡി.കരിവേലിയുടെ വിദ്യാനഗർ പാറക്കട്ടയിലെ വീട്ടിലാണു സംഭവം.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഗിരിജാദേവി അന്തർജനം 14നു രാത്രി 11.30ന് ആണു മരിച്ചത്. ഭാര്യയുടെ വിയോഗം ഇന്നലെ രാവിലെ എട്ടോടെയാണു ദേവദത്തൻ നമ്പൂതിരിയെ അറിയിച്ചത്.
വിവരമറിഞ്ഞ് കട്ടിലിൽ കിടന്ന അദ്ദേഹം മൃതദേഹത്തിനരികെ വന്ന് ഇരിക്കുകയും കണ്ണീരോടെഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha



























