വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..

അതിദാരുണമായ വാർത്ത . കർണാടകയിലെ ബെലഗാവിയിൽ വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയിൽ കർണാടകയിലെ ബെലഗാവിയിലുള്ള ചാവട്ട് ഗല്ലിയിലാണ് സംഭവം നടന്നത്. റഫറിജറേറ്റർ പൊട്ടിത്തെറിച്ച് തീപ്പിടിത്തമുണ്ടാകുകയും തീ അതിവേഗം വീടിനുള്ളിൽ കത്തിപ്പടരുകയും ചെയ്തതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.
വീടിനുള്ളിലുണ്ടായിരുന്നവർക്ക്പുറത്തു കടക്കാനാകാതെ കുടുങ്ങിപ്പോയതിനെത്തുടർന്നാണ് കുടുംബത്തിലെ നാല് പേർക്ക് ജീവൻ നഷ്ടമായത്.ഗജാനൻ ധാമോനെ (65), റോഷൻ ധാമോനെ (21), ശാരദ ധാമോനെ (45), ഭാരതി ധാമോനെ (50) എന്നിവരാണ് മരിച്ചത്. പിയ ധാമോനെ (28), ഗംഗ ധാമോനെ (25) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. റഫറിജറേറ്റർ പൊട്ടിത്തെറിക്കാനിടയായ കാരണം തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗണേശ ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി പുലർച്ചെ ഒന്നരയോടെയാണ് തൊഴിലാളി കുടുംബമായ ധമോനെ കുടുംബത്തിലെ ആറുപേരും ഉറങ്ങാൻ കിടന്നത്. പുലർച്ചെ രണ്ടരയോടെ ഫ്രിഡ്ജിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് വൻ പൊട്ടിത്തെറിക്കുംതുടർന്ന് തീപിടിത്തത്തിനും കാരണമായതെന്ന് സംശയിക്കുന്നു. തുടക്കത്തിൽ പടക്കം പൊട്ടുന്ന ശബ്ദമാണെന്നാണ് അയൽക്കാർ കരുതിയത്. എന്നാൽ, നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചതോടെ വീടിനുള്ളിൽ കുടുങ്ങിപ്പോയ നാലുപേർ സംഭവസ്ഥലത്തുതന്നെ ദാരുണമായി മരിക്കുകയായിരുന്നു.
പരുക്കേറ്റ ഇരുവരെയും അത്യാസന്ന നിലയിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എംഎൽഎ ആസിഫ് സേട്ട് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരിതബാധിതരായ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു. സംഭവത്തിൽ മാർക്കറ്റ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.റഫ്രിജറേറ്ററുകൾ (ഫ്രിഡ്ജ്) പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ വളരെ അപൂർവമാണെങ്കിലും, അവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും ജീവഹാനിയും വളരെ വലുതാണ്.
ഫ്രിഡ്ജിന്റെ പിൻഭാഗത്തുള്ള കംപ്രസ്സർ അമിതമായി ചൂടാകുന്നതും, അതിനുള്ളിലെ വാതകങ്ങളുടെ സമ്മർദ്ദ വ്യതിയാനവുമാണ് പ്രധാനമായും ഇത്തരം സ്ഫോടനങ്ങൾക്ക് കാരണമാകുന്നത്. ഫ്രിഡ്ജിനെ തണുപ്പിക്കാൻ സഹായിക്കുന്ന റഫ്രിജറന്റ് ഗ്യാസ് പമ്പ് ചെയ്യുന്നത് കംപ്രസ്സറാണ്. കംപ്രസ്സറിന് ചുറ്റുമുള്ള കോയിലുകൾ ചുരുങ്ങുകയോ അടഞ്ഞുപോവുകയോ ചെയ്യുമ്പോൾ ഗ്യാസ് പുറത്തേക്ക് പോകാനാകാതെ വരികയും, സമ്മർദ്ദം (Pressure) വർദ്ധിച്ച് കംപ്രസ്സർ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു..
https://www.facebook.com/Malayalivartha
























