ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...

കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ 'പ്രതിധ്വനി' യുടെ നേതൃത്വത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കായി സെപ്റ്റംബര്‍ 16 ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ് നടക്കുക. ഡിഡിആര്‍സി അജിലസ് ഡയഗ്നോസ്റ്റിക്സുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പില്‍ കുറഞ്ഞ നിരക്കില്‍ ആരോഗ്യ പരിശോധന സാധ്യമാകും. പതിവ് ആരോഗ്യ പരിശോധനകള്‍ക്കൊപ്പം ജീവനക്കാര്‍ക്ക് പ്രത്യേക വൈദ്യോപദേശവും തേടാവുന്നതാണ്.
ഡിഡിആര്‍സിയുടെ ആരോഗ്യ പരിശോധനാ പാക്കേജുകള്‍ക്ക് പുറമെ സൗജന്യ കാഴ്ച, കേള്‍വി , ദന്ത പരിശോധനകളും ക്യാമ്പില്‍ ലഭ്യമാണ്.
രജിസ്ട്രേഷന് : https://forms.gle/zh28xnXUffbVZLRQ7
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495514030 (നിധീഷ്)
https://www.facebook.com/Malayalivartha



























