Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിക്ക് കൊടുത്ത ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി..വാഴക്കുലയുടെ കാര്യത്തിൽ ഒരു തീരുമായേക്കും..

16 SEPTEMBER 2026 11:44 AM IST
മലയാളി വാര്‍ത്ത

ചങ്ങമ്പുഴയുടെ 'വാഴക്കുല' വൈലോപ്പിള്ളിയുടേതാക്കിയ പ്രബന്ധം..ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്.ഡി ബിരുദവുമായി ബന്ധപ്പെട്ട പ്രബന്ധം വലിയ ചർച്ചയായ വിഷയമാണ് . 2023 ൽ ഈ വിവാദം നടക്കുമ്പോൾ യുവജനകമ്മിഷന്‍ അധ്യക്ഷയായിരുന്നു ചിന്ത . എന്നാലിപ്പോൾ ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം വീണ്ടും പരിശോധിക്കുന്നതിനായി പ്രത്യേക ഉപസമിതിയെ നിയോഗിച്ച് കേരള സര്‍വ്വകലാശാല. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് വിഷയം പരിശോധിക്കാന്‍ നാലംഗ സമിതിയെ ചുമതലപ്പെടുത്താന്‍ തീരുമാനമായത്.

യോഗത്തില്‍ ഇടതുപക്ഷ അംഗങ്ങള്‍ ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തുവെങ്കിലും പ്രബന്ധത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നു.നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലായിരുന്നു ചിന്തയുടെ ഗവേഷണ പ്രബന്ധം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിലും പുരോഗമന ആശയങ്ങളിലും വെള്ളം ചേര്‍ക്കുന്നതാണ്

 

സംവിധായകരായ പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രബന്ധം വലിയ വിവാദത്തിലേക്ക് വഴിവെച്ചത്.പരിശോധനയിൽ ക്രമക്കേട് നടന്നു എന്ന് കണ്ടെത്തിയാൽ തുടര്‍നടപടികള്‍ ഉണ്ടാകും.പി എച്ച് ഡി റദ്ദ് ചെയ്യുന്ന സാഹചര്യത്തിലേക്കും വന്നേക്കാം. ഇതെല്ലാം മുന്നിൽകണ്ടാണ് ഇടതുപക്ഷങ്ങൾ ശക്തമായി അതിനെ എതിർത്തത്.നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളെക്കുറിച്ച് ചിന്ത കാടുകയറി ചിന്തിച്ചപ്പോൾ സംഭവിച്ച അബദ്ധങ്ങൾ ചില്ലറയൊന്നുമല്ല ചങ്ങമ്പുഴ എഴുതിയ വാഴക്കുല വൈലോപ്പിള്ളിയുടേതാക്കി

 

മാറ്റിയതും പോരാഞ്ഞ് കവിയുടെ പേര് പോലും തെറ്റായി എഴുതിവെച്ചാണ് പാവം കവികളെ ഗവേഷണത്തിൽ വെള്ളം കുടിപ്പിച്ചത്. പോരാത്തതിന് ഏതോ വെബ്സൈറ്റിൽ വന്ന ലേഖനം അപ്പാടെ പകർത്തിയടിച്ചാണ് ഈ അത്യുഗ്രൻ ഗവേഷണം പടച്ചുവിട്ടതെന്ന ആക്ഷേപം വേറെയും . സ്വന്തമായി ആലോചിക്കാൻ നിന്നാൽ തലപുകഞ്ഞുപോകുമെന്ന ഭയമായിരിക്കും ഇതിന് പിന്നിലെന്ന് സാരം .കാര്യങ്ങൾ ഇങ്ങനെയൊക്കെ കൈവിട്ടുപോയിട്ടും പാർട്ടി സഖാക്കൾ സിൻഡിക്കേറ്റിൽ ഇരുന്നുകൊണ്ട് വിയോജിപ്പ് പ്രകടിപ്പിച്ച് സ്വന്തം നേതാവിനെ രക്ഷിക്കാൻ വിയർപ്പൊഴുക്കുന്നുണ്ട് .എന്തൊക്കെ വന്നാലും ചിന്തയുടെ ആ വലിയ കണ്ടെത്തലുകളെ തള്ളിപ്പറയാൻ അവർക്ക് മനസ്സ് വരുന്നില്ല.

 

പ്രബന്ധം പരിശോധിച്ച് സമിതി പുറത്തുവിടാൻ പോകുന്ന റിപ്പോർട്ട് കൂടി വരുമ്പോൾ മലയാള സാഹിത്യവും സിനിമയും പുതിയ ഏതെല്ലാം യുഗപ്പിറവികൾ കാണേണ്ടി വരുമോ ആവോ..നാലംഗ സമിതി പ്രബന്ധം പരിശോധിക്കും.അതിന് ശേഷം തുടര്‍നടപടി ആലോചിക്കും. സിന്‍ഡിക്കേറ്റ് തീരുമാനത്തെ ഇടത് അംഗങ്ങള്‍ എതിര്‍ത്തു. മലയാള വാണിജ്യസിനിമകളുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തില്‍ മുന്‍ പിവിസി ഡോ പി പി അജയകുമാറിന്‍റെ കീഴിലായിരുന്നു ഗവേഷണം.പിഎച്ച്ഡിക്ക് കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ വ്യാപകമായ തെറ്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള

പരാതി ഗവർണർ സർവകലാശാലയ്ക്ക് കൈമാറിയിട്ടും മേൽ നടപടികൾ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗവുമായ ആർ എസ് ശശികുമാർ, വിസി ഡോ. മോഹനൻ കുന്നുമ്മേലിനു പരാതി നൽകിയിരുന്നു.മലയാള സിനിമയെയും അതിലെ പ്രമുഖ താരങ്ങളെയും അധികരിച്ച് തയാറാക്കിയ പ്രബന്ധം തമിഴ്നാടിലെയും വടക്കേ ഇന്ത്യയിലെയും മൂന്ന് അന്യഭാഷാ പ്രൊഫസർമാർക്ക് മൂല്യ നിർണയത്തിന് അയച്ചത് ദുരൂഹമാണെന്നും, പ്രബന്ധത്തിലെ ആശയങ്ങളും രചനയും മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയിട്ടുള്ളതാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം... യുവാവിന് കുത്തേറ്റു  (12 minutes ago)

‌‌രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 10 പോളിങ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് ....  (21 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം...സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി  (36 minutes ago)

ചിന്തയുടെ വാഴക്കുലയിൽ തൊട്ടു  (38 minutes ago)

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് സമാപനം...  (48 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

ബുധന്റെ അനുഗ്രഹത്താൽ സാമ്പത്തിക ഉന്നതിയും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

കുവൈറ്റിൽ പ്രവാസിയായ തൃശൂർ സ്വദേശി നിര്യാതനായി...  (1 hour ago)

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (1 hour ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (3 hours ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (3 hours ago)

Malayali Vartha Recommends