മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍

മമ്മൂട്ടി, നസ്ലിന്‍, ആസിഫ് അലി, ലുക് മാന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ നവംബറില്‍ ചിത്രീകരണം ആരംഭിക്കും. നാടന്‍ ഗുണ്ടയായി മമ്മൂട്ടി എത്തുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്. നസ്ലിന്‍ ആണ് നായകന്‍. വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആസിഫ് അലി . മമ്മൂട്ടി ചിത്രത്തില്‍ ആസിഫ് അലി അഭിനയിച്ചിട്ടുണ്ടെങ്കിലും വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദ്യമാണ്. ചിത്രത്തില്‍ നായികമാരുണ്ടെങ്കിലും വേണ്ട പ്രാധാന്യം ഉണ്ടാകില്ലെന്ന് അറിയുന്നു.
മട്ടാഞ്ചേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഉണ്ട എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെയും യൂണിവേഴ്‌സല്‍ സിനിമാസിന്റെയും ബാനറില്‍ ഖാലിദ് റഹ്മാനും ബി. രാകേഷും ചേര്‍ന്നാണ് നിര്‍മ്മാണം . നിയോഗ് കൃഷ്ണ, സുഹാസ്, ഷറഫ് , തസ്രീഖ് അബ്ദുള്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം റെക്‌സ് വിജയന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള.
അതേസമയം നിതീഷ് സഹേദവ് സംവിധാനം ചെയ്യുന്ന മേള നവംബറില്‍ പൂര്‍ത്തിയാകും. മേള പൂര്‍ത്തിയായ ശേഷം മട്ടാഞ്ചേരി മാഫിയയില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. നവാഗതനായ ഷിബിന്‍ മുരുകേഷ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് മട്ടാഞ്ചേരി മാഫിയയ്ക്ക്‌ശേഷം മമ്മൂട്ടിയെ കാത്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ് ഷിബിന്‍ മുരുകേഷ് ചിത്രത്തിന്റെ നിര്‍മ്മാണം. മേളയ്ക്കുശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
https://www.facebook.com/Malayalivartha

























