Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

19 SEPTEMBER 2026 08:20 PM IST
മലയാളി വാര്‍ത്ത

ഉത്തരാഖണ്ഡിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകുന്നതായി സമീപകാലത്ത് നടത്തിയ പഠനം കണ്ടെത്തി. വാഡിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഗവേഷണ പ്രബന്ധം 'ഡിസ്‌കവര്‍ ജിയോസയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ചു. 23 ഹിമാനികളുടെ ചരിത്രരേഖകള്‍ പരിശോധിച്ച ഗവേഷകര്‍ ഓരോ മഞ്ഞുമലകളും ഉരുകുന്നതിന്റെ കാരണങ്ങളും വിശദമായി വിലയിരുത്തി.

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലമുണ്ടാകുന്ന താപനിലയിലെ വര്‍ദ്ധനയാണ് മഞ്ഞുമലകള്‍ ഉരുകുന്നതിന്റെ പ്രധാന കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിനുപുറമെ, ഓരോ മഞ്ഞുമലയുടെയും ആകൃതി, ചരിവ്, മഞ്ഞിന് മുകളിലുള്ള അവശിഷ്ടങ്ങളുടെ അളവ് എന്നിവയും ഉരുകലിന്റെ വേഗതയെ സ്വാധീനിക്കുന്നു. നേപ്പാളില്‍ 1,400ലധികം പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കവുമായി മഞ്ഞുമലകള്‍ ഉരുകുന്നതിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് ദിവസങ്ങള്‍ക്കുശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. ഭൂപ്രകൃതിയില്‍ ഉത്തരാഖണ്ഡിന് നേപ്പാളുമായി ഏറെ സാമ്യതകളുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭീമന്‍ മഞ്ഞുമലകളില്‍ നിന്നും മഞ്ഞുകട്ടകള്‍ അടര്‍ന്നുവീണ് താഴ്വരകളിലൂടെ ഒഴുകിയെത്തുന്നത് ജനവാസ മേഖലകളില്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതോടെയാണ് അപകടസാധ്യതയുള്ള ഹിമാലയന്‍ മഞ്ഞുമലകളില്‍ ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും സര്‍ക്കാരുകളും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയ്ക്കു മാത്രമല്ല, അയല്‍രാജ്യങ്ങളുടെ ജലസേചനം, കുടിവെള്ളം, ജലവൈദ്യുതി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ആവശ്യമായ ജലത്തിന്റെ പ്രധാന സ്രോതസ്സുകളാണ് ഹിമാലയന്‍ മഞ്ഞുമലകള്‍.

ചരിത്രരേഖകള്‍ പരിശോധിച്ചപ്പോള്‍ അവശിഷ്ടങ്ങളാല്‍ മൂടപ്പെട്ട മഞ്ഞുമലകള്‍ പ്രതിവര്‍ഷം ഏതാനും മീറ്ററുകള്‍ വീതമാണ് ഉരുകുന്നതെന്ന് കണ്ടെത്തി. എന്നാല്‍ മാലിന്യങ്ങളോ അവശിഷ്ടങ്ങളോ ഇല്ലാത്ത മഞ്ഞുമലകളുടെ ഉരുകല്‍ നിരക്ക് കൂടുതലാണ്. 2000ന് ശേഷം മഞ്ഞുമലകള്‍ ഉരുകുന്നതിന്റെ വേഗം ഗണ്യമായി വര്‍ദ്ധിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഏകദേശം 4,000 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ മുമ്പ് മഞ്ഞുവീഴ്ച ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മഴ ലഭിക്കുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്.

വേനല്‍ക്കാലം ദൈര്‍ഘ്യമേറിയതും ശൈത്യകാലത്തെ മഞ്ഞുവീഴ്ച കുത്തനെ കുറഞ്ഞതും മഞ്ഞുമലകളുടെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്. ലഭിക്കുന്ന മഞ്ഞിന് ഉറച്ച പാളിയായി മാറാന്‍ ആവശ്യമായ സമയം ലഭിക്കാത്തതും തിരിച്ചടിയാണ്. മഞ്ഞുമലകള്‍ അതിവേഗം ഉരുകുന്നത് ഭാവിയില്‍ സമുദ്രനിരപ്പ് ഉയരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മഞ്ഞുമലയിലൂടെ ഉത്ഭവിക്കുന്ന തടാകങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന പ്രളയം, ഹിമപാതം, ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള മണ്ണും പാറയും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളുടെ പ്രവാഹം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

ഗംഗ, ഭഗീരഥി, സത്‌ലജ്, രവി, സിന്ധു, ബ്രഹ്മപുത്ര, യമുന, അളകനന്ദ, മഹാകാളി തുടങ്ങിയ നദികളുടെ ജലസ്രോതസ്സുകള്‍ ഹിമാലയന്‍ മേഖലയുമായി ബന്ധപ്പെട്ടതാണ്. കൃഷി, കുടിവെള്ളം, ജലവൈദ്യുതി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്ത്യയ്ക്കും അയല്‍രാജ്യങ്ങള്‍ക്കും ഹിമാലയന്‍ മഞ്ഞുമലകളാണ് ആശ്രയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (33 minutes ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (41 minutes ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (48 minutes ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (1 hour ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (1 hour ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (1 hour ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (1 hour ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (1 hour ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (1 hour ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (2 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (2 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (2 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (2 hours ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (2 hours ago)

Malayali Vartha Recommends