പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"

സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഭർത്താവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ നിസാമാബാദിൽ നടന്ന സംഭവത്തിൽ പ്രമുഖ യൂട്യൂബറായ ഗന്ധം വൈഷ്ണവിയെ (20) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ചിത്താരി ഹരിബാബു (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വൈഷ്ണവിയുടെ സഹോദരൻ സന്തോഷ് പങ്കുവെച്ച സെൽഫി വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയാണ്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നിസാമാബാദിലെ ആർ.ആർ. ചൗരസ്തയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. റോഡരികിലെ ഭക്ഷണശാലയ്ക്ക് സമീപം നിന്നിരുന്ന ഹരിബാബുവിനെ കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ സന്തോഷ് തേങ്ങ വെട്ടുന്ന കത്തി ഉപയോഗിച്ച് ഹരിബാബുവിന്റെ തലയിലും കഴുത്തിലും വിചക്ഷണരഹിതമായി വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഹരിബാബു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
"എന്റെ സഹോദരിയെ കൊന്നയാളെ ഞാൻ കൊന്നു" എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് സന്തോഷ് സെൽഫി വീഡിയോ ചിത്രീകരിച്ചത്. നിയമവ്യവസ്ഥയിൽ നിന്ന് തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും, സ്വന്തം സുരക്ഷയ്ക്കായി കരുതിയ ആയുധമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇയാൾ വീഡിയോയിൽ അവകാശപ്പെടുന്നു. തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്നും, പൊതുജനങ്ങളും നിയമവും തനിക്കൊപ്പം നിൽക്കണമെന്നും അഭ്യർത്ഥിച്ച ഇയാൾ വൈകാതെ തന്നെ പോലീസിൽ കീഴടങ്ങുമെന്നും വ്യക്തമാക്കുകയുണ്ടായി
https://www.facebook.com/Malayalivartha
























