ബെംഗളൂരുവില്‍ സമ്മര്‍ ക്യാമ്പിന് പോയ 4 വയസ്സുകാരിയെ പീഡിപ്പിച്ചു

സമ്മര്‍ ക്യാമ്പിന് പോയ 4 വയസ്സുകാരിയെ നൃത്താധ്യാപകന്‍ പീഡിപ്പിച്ചു. അമൃതഹള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ സംഘടിപ്പിച്ച അവധിക്കാല ക്ലാസ്സില്‍ ഡാന്‍സ് പഠനത്തിന് ചേര്‍ത്ത കുട്ടിയെയാണ് 21 കാരനായ അധ്യാപകന്‍ പീഡിപ്പിച്ചത്. വീട്ടില്‍ എത്തിയ കുട്ടി അധ്യാപകന്‍ മോശമായി പെരുമാറിയതായി വീട്ടില്‍ പറഞ്ഞപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വേനലവധിയ്ക്ക് സമ്മര്‍ ക്യാമ്പുകള്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ കുട്ടിള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇവിടെയും കൂടി വരുന്നത് മാതപിതാകള്‍ക്ക് ഭയമായിരിക്കുകയാണ്. ഡാന്‍സ് പഠിക്കാന്‍ സമ്മര്‍ ക്യാമ്ബിന് പോയ നാല് വയസ്സുകാരിയെ അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു. ആളില്ലാത്ത റൂമിലേക്ക് വിളിച്ചുക്കൊണ്ടു പോയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. 21 വയസ്സുളള പീറ്ററാണ് പോലീസ് പിടിയിലായത്.
നൃത്താധ്യാപകനായ പീറ്റര്‍ നിരവധി ക്യാമ്ബുകളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു. ഇയാള്‍ മറ്റേതെങ്കിലും കുട്ടികളോട് ഇത്തരത്തില്‍ മോശമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്. നാലും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്ക് നല്ല പെരുമാറ്റത്തെയും മോശം പെരുമാറ്റത്തെയും തിരിച്ചറിയാന്‍ കഴിവില്ല. കുട്ടികളോട് ഇത് വേര്‍ത്തിരിത്ത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ അമ്മമാര്‍ക്ക് കഴിയണം. നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍ പോലും സുരക്ഷിതരല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























