Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

മലയാളി വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നില്‍ മോഷ്ടാക്കള്ളല്ലെന്ന് പോലീസ്; നിര്‍മ്മാണ കരാറുകാരനിലേയ്ക്ക് അന്വേഷണം

09 MAY 2016 09:06 AM IST
മലയാളി വാര്‍ത്ത.

പെരുമ്പാവൂര്‍ മോഡല്‍ കൊല ചെന്നൈയിലും. കഴിഞ്ഞദിവസം ചെന്നൈയില്‍ പ്രമുഖ മലയാളി വനിതാ ഡോക്ടര്‍ രോഹിണി പ്രേംകുമാരി(62) കൊല്ലപ്പെട്ടത് മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള പകയില്‍.
ഈയിടെ വീടിനു ചുറ്റും ഇന്റര്‍ലോക്ക് ടൈലുകള്‍ പാകിയ കരാറുകാരനുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകം ഉണ്ടായതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നഗരത്തിലെ ഏറെ തിരക്കുള്ള പ്രദേശത്ത് ഏകദേശം 25 സെന്റോളം സ്ഥലത്താണ് ഇവരുടെ ഇരുനില വീട്. വര്‍ഷങ്ങള്‍ക്കു മുന്‍പു കേരളത്തില്‍നിന്നു ചെന്നൈയിലേക്കു കുടിയേറിയതാണു ഡോ. രോഹിണിയുടെ കുടുംബം. ഇവര്‍ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്.
അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഡോ. രോഹിണി പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും പ്രവര്‍ത്തിച്ചിരുന്നു. പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇവിടുത്തെ മലയാല്‍കൂട്ടായ്മകളിലും സജീവമായിരുന്ന ഡോക്ടറുടെ കൊലപാതകം സമീപവാസികളെ ഞെട്ടിച്ചിട്ടുണ്ട്. അര്‍ബുദ ചികില്‍സാ രംഗത്തെ പ്രമുഖ ഡോക്ടറായിരുന്നു രോഹിണി. കൊല്ലം ജില്ലയിലാണ് ഇവരുടെ കുടുംബ വേരുകള്‍ ഉള്ളത്.
എഗ്മൂര്‍ റയില്‍വേ സ്‌റ്റേഷനുസമീപം ഗാന്ധി ഇര്‍വിന്‍ റോഡിലുള്ള വീടിനടുത്ത് ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയാണ് ഇരുകൈകളും കയറുകൊണ്ടു കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നു. മുഖത്തും തലയ്ക്കു പിന്നിലും ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍, ശ്വാസംമുട്ടിച്ചാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ഡോ. രോഹിണി തൊണ്ണൂറു വയസ്സുള്ള അമ്മ ഡോ. സുഭദ്ര നായര്‍ക്കൊപ്പമാണു താമസിച്ചിരുന്നത്. ഭര്‍ത്താവ് ജോണ്‍ കുരുവിള വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചതാണ്. ഏക മകള്‍ രശ്മി ചെന്നൈയില്‍ തന്നെ മറ്റൊരു വീട്ടിലാണു താമസം. യേര്‍ക്കാട്ടു പോയിരുന്ന രശ്മി ശനിയാഴ്ച രാത്രി ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയില്ലത്രേ.
പ്രായത്തിന്റെ അവശതമൂലം മുറിയില്‍ തന്നെ കഴിയുന്ന ഡോ. സുഭദ്രയുടെ കിടക്കയോടു ചേര്‍ന്നു കോളിങ് ബെല്ലുണ്ട്. ഇന്നലെ രാവിലെ ഭക്ഷണം കിട്ടാതെ ബെല്ലടിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അടുത്ത വീട്ടിലെ സഹായി പരമശിവത്തെ ഫോണില്‍ വിളിച്ചു. ഇയാള്‍ എത്തിയപ്പോഴാണ് വീടിനോടു ചേര്‍ന്നു വെറും നിലത്തു രോഹിണിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രമുഖ കാന്‍സര്‍ ചികിത്സാ ഡോക്ടറാണ് കൊല്ലപ്പെട്ടത് എന്നതിനാല്‍ അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (25 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (33 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends