കര്‍ണാടകത്തില്‍ പക്ഷിപ്പനി; കേരളത്തിലും ജാഗ്രത

കര്‍ണാടകം വീണ്ടും പക്ഷിപ്പനി ഭീതിയില്‍. വടക്കന്‍ ജില്ലയായ ബീദറില്‍ ഒരു മാസത്തിനുള്ളില്‍ 35000 കോഴികള്‍ ചത്തു. രോഗം പടരുന്നത് തടയാന്‍ സമീപത്തെ ഒന്നര ലക്ഷം കോഴികളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കൂട്ടമരണത്തിന് കാരണം കനത്ത ചൂടാണെന്നാണ് ഫാമുടമകള്‍ ആദ്യം കരുതിയത്. എന്നാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊന്നൊടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഉത്തരവിട്ടത്. ഇവിടങ്ങളിലെ കോഴിമുട്ടകളും നശിപ്പിക്കും. ബീദറിലെ മെലക്കേരയിലെ കോഴിഫാമുകളില്‍ വളര്‍ത്തുന്ന കോഴികളിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എന്‍ 1 കണ്ടെത്തിയത്. ഫാമുകളില്‍ അണുനാശിനികള്‍ തളിക്കാനും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കാനും കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസം 500 കോഴിവരെ ഇവിടെ ചത്തതിനെത്തുടര്‍ന്നാണ് അധികൃതര്‍ പ്രശ്‌നം ഗൗരവമായി എടുത്തത്. വൈറസ് കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമിലെ കോഴികളെയാണ് കൊന്നൊടുക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 20 അംഗ വിദഗ്ധസംഘം ബീദറിലെത്തിയിട്ടുണ്ട്. പക്ഷിപ്പനി ബാധിച്ച കോഴി ഭക്ഷിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൃഗസംരക്ഷണ മന്ത്രി എ. മജ്ജു ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് 7000ത്തോളം കോഴിഫാമുകളുണ്ട്. ഇവിടങ്ങളിലായി അഞ്ച് കോടി കോഴികളുണ്ടെന്നാണ് കണക്ക്. കോഴിമുട്ടയുടെ ഉത്പാദനം 1.2 കോടിയാണ്. ബീദറിലെയടക്കം ഫാമുകളില്‍ നിന്നാണ് കര്‍ണാടകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഇറച്ചിക്കോഴി എത്തുന്നത്. പക്ഷിപ്പനി പടര്‍ന്നതോടെ കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ആശങ്കയിലാണ്. മൈസൂരുവിലെ കോഴിഫാമുകളില്‍ നിന്നാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴികളെത്തുന്നത്. ബീദറില്‍ ഒഴികെ മറ്റൊരിടത്തും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ പറയുന്നു. ഫാമുടമകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കണ്ട്രോള്‍ റൂം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























