ഭിന്നശേഷിക്കാരിയായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിന് സ്‌പൈസ് ജെറ്റിന് 10 ലക്ഷം രൂപ പിഴ

സെറിബ്രല്‍ പാല്‍സി ബാധിച്ച യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സ്‌പൈസ് ജെറ്റിന് സുപ്രീംകോടതി 10 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു.
കേസിനാസ്പദമായ സംഭവമുണ്ടായത് 2012-ലാണ്. ജീജ ഘോഷ് എന്ന യുവതിയെ ബലം പ്രയോഗിച്ച് ഇറക്കി വിടുകയായിരുന്നു. വിമാനജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് യാതൊരു ബോധവുമില്ലാത്ത പ്രവൃത്തിയാണെന്ന് കോടതി വിലയിരുത്തി.
2012 ഫെബ്രുവരി 19-ന് കൊല്‍ക്കത്തയില്‍ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ഭിന്നശേഷിക്കാരുടെ സമ്മളനത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ജീജ ഘോഷ്.
പരിപാടി സംഘടിപ്പിച്ചിരുന്നത് അഡാപ്ട് (ഏബിള്‍ ഡിസ്ഏബിള്‍ ഓള്‍ പീപ്പിള്‍ ടുഗദര്‍) എന്ന എന്‍.ജി.ഒ-യായിരുന്നു. ഇവരും സ്‌പൈസ് ജെറ്റിനെതിരായ ജീജയുടെ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.
ജീജയുടെ ശാരീരികാവസ്ഥ പരിഗണിക്കാതെയുള്ള നിരുത്തരവാദപരമായ പെരുമാറ്റമാണ് എയര്‍ലൈന്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സുപ്രീംകോടതി വിലയിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























