രോഗബാധിതയായ യാത്രക്കാരിയെ ഇറക്കിവിട്ട സംഭവത്തില്‍ സ്‌പൈസ് ജെറ്റിന് 10 ലക്ഷം രൂപ പിഴ വിധിച്ചു

സെറിബ്രല്‍പാള്‍സി ബാധിച്ച യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയും അപമാനിക്കുകയും ചെയ്ത കേസില്‍ പത്ത്‌ലക്ഷം രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സ്‌പൈസ് ജെറ്റിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. സെറിബ്രല്‍പാള്‍സി രോഗ ബാധിതയായ ജീജ ഘോഷ് നല്‍കിയ പരാതിയിലാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2012 ഫെബ്രുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം. ഗോവയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ കൊല്‍ക്കത്തയില്‍ നിന്നാണ് വിമാന അധികൃതര്‍ ജീജ ഘോഷിനെ പുറത്താക്കിയത്. നാല്‍പ്പതു വയസ്സുകാരിയായ ജീജ ഘോഷിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് കൊല്‍ക്കത്ത മുംബൈഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ ജീജയെ ക്രൂ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. ഇവരുടെ മാനസിക നില തകരാറിലാണെന്നും യാത്രയ്ക്ക് അനുവദിക്കുന്നത് ബുദ്ധിമുട്ടാവുമെന്നും ചൂണ്ടിക്കാട്ടിയാണ് യാത്ര തടസ്സപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ജീജ ഘോഷ് സ്‌പൈസ് ജെറ്റ് കമ്പനി അധികൃതര്‍ക്കും കോടതിയിലും പരാതി നല്‍കി.ജെറ്റ് അധികൃതരുടെ നടപടി ജീജ ഘോഷിന് മാനസികമായും ശാരീരികമായും ഏറെ അവശതകള്‍ സൃഷ്ടിച്ചുവെന്നും കോടതി വിധിന്യായത്തിനിടെ നിരീക്ഷിച്ചു. കോടതി നിര്‍ദ്ദേശിച്ച നഷ്ടപരിഹാരത്തുക രണ്ടു മാസത്തിനുള്ളില്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടു.കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെറിബ്രല്‍ പാള്‍സിയിലെ അധ്യാപികയാണ് ജീജ ഘോഷ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























