എരുമയെ മോഷ്ടിച്ചുവെന്ന പേരില്‍ വിദ്യാര്‍ഥി മരണപ്പെട്ടു; തൃണമൂല്‍ നേതാവ് അറസ്റ്റില്‍

കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറില്‍ 23 കാരനായ ഐ.ടി.ഐ വിദ്യാര്‍ഥി ഒരു സംഘം ആളുകളുടെ മര്‍ദനത്തിനിരയായി മരിച്ചു. കൗഷിക് എന്ന യുവാവാണ് മരണപ്പെട്ടത്. ഡയമണ്ട് ഹാര്‍ബറിലെ ഹരിന്ദങ്ങ ഗ്രാമത്തില്‍ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു കൗഷിക്. ഗ്രാമത്തില്‍ പുതുതായി എത്തിയ കൗഷിക്കിനെ കാണാതെ പോയ എരുമയുടെ മോഷ്ടാവ് എന്ന് ആരോപിച്ച് കൊണ്ട് ഒരു സംഘം ആള്‍ക്കാര്‍ തൃണമൂല്‍ നേതാവിന്റെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് യുവാവിന്റെ ബന്ധുക്കള്‍ എത്തിയെങ്കിലും അവരെ നാട്ടുകാരില്‍ ചിലര്‍ തടഞ്ഞുവെച്ചു. മൃഗീയമായി അടിയേറ്റ കൗഷിക്കിനെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് തപസ് മുല്ലിക് എന്ന തൃണമൂല്‍ നേതാവിനെ അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന മറ്റു പത്തുപേര്‍ക്ക് എതിരായും പോലീസ് കേസ് എടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























