രാജ്യസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കു നേട്ടമാകും

രാജ്യസഭയിലെ 57 സീറ്റുകളിലേക്ക് അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കു നേട്ടമാകും. എന്നാല്‍, രാജ്യസഭയിലെ വലിയ ഒറ്റക്കക്ഷി എന്ന പദവി തത്കാലത്തേക്കു കോണ്‍ഗ്രസ് നിലനിര്‍ത്തും. ഉപരിസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് 64ഉം ബിജെപിക്ക് 49ഉം അംഗങ്ങളാണുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും 14 അംഗങ്ങള്‍ വീതമാണു വിരമിക്കുന്നത്. ബിജെപിക്ക് 17-18 സീറ്റ് നേടാന്‍ കഴിയും. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, ജാര്‍ഖണ്ഡ് നിയമസഭകളിലെ ഭൂരിപക്ഷമാണു ബിജെപിക്കു തുണയാകുക. അതേസമയം, കോണ്‍ഗ്രസിന് 8-9 സീറ്റുകളാണു നേടാനാവുക.
ബിഎസ്പി(അഞ്ച്), ജെഡി-യു(അഞ്ച്), സമാജ് വാദി പാര്‍ട്ടി(മൂന്ന്), ബിജെഡി(മൂന്ന്), അണ്ണാ ഡിഎംകെ(മൂന്ന്) എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികളിലെ വിരമിക്കുന്ന എംപിമാര്‍. ഉത്തര്‍പ്രദേശിലെ 11 സീറ്റുകളില്‍ ഭൂരിപക്ഷം നേടാന്‍ സമാജ്‌വാദി പാര്‍ട്ടിക്കാകും. ബിഹാറില്‍ ജെഡി-യു സഖ്യത്തിന് അനുകൂല കാലാവസ്ഥയാണെങ്കിലും അഞ്ച് സീറ്റ് നിലനിര്‍ത്താന്‍ ജെഡി-യുവിനാകില്ല. രണ് ട് സീറ്റ് ആര്‍ജെഡിക്കു നല്‍കേണ്ടി വരും. ഒരു സീറ്റില്‍ ബിജെപിക്കു ജയിക്കാന്‍ കഴിയും. ആന്ധ്രപ്രദേശിലെ നാലു സീറ്റുകളില്‍ മൂന്നെണ്ണം ടിഡിപിക്കു ജയിക്കാന്‍ കഴിയുന്നതു ബിജെപിക്ക് ഗുണകരമാണ്. നിര്‍ണായകമായ ജിഎസ്ടി ബില്‍ പാസാക്കാനുള്ളതിനാല്‍ എസ്പിപോലെയുള്ള പാര്‍ട്ടികള്‍ക്കു സീറ്റ് കൂടുന്നതും ബിജെപി സ്വാഗതം ചെയ്യുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























