24 മണിക്കൂറിനുള്ളില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു

ബീഹാറിലും സമീപ പ്രദേശമായ ജാര്‍ഘണ്ടിലും 24 മണിക്കൂറിനുള്ളില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. 'ഹിന്ദുസ്ഥാന്‍' എന്ന പത്രത്തിലെ ബ്യുറോ ചീഫ് ആയ രാജ്‌ദെവ് രന്ജനും ഒരു ലോക്കല്‍ ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകനായ അഖിലേഷ് പ്രതാപ് സിംഗുമാണ് വെടിയേറ്റ് മരിച്ചത്. ബീഹാറിലെ സിവാന്‍ എന്ന പ്രദേശത്ത് വെച്ചാണ് രാജ്‌ദെവ് കൊല്ലപ്പെട്ടത്. ക്ലോസ് റേഞ്ചില്‍ നിന്ന് അഞ്ചുപ്രാവശ്യമാണ് നിറയൊഴിച്ചിരിക്കുന്നത്. രാജ്‌ദെവിനു ശത്രുക്കള്‍ ആരും ഇല്ലെന്നും കൊലപ്പെടുത്തിയതിന്റെ ഉദ്ദേശം അവ്യക്തമാണെന്നും ബീഹാര്‍ പോലീസ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. മരിച്ച രാജ്‌ദെവ് ഒരു ബന്ധുവിനെ കാണാന്‍ പോകുകയായിരുന്നുവെന്നും അഞ്ച് ബുള്ളറ്റുകള്‍ ശരീരത്തില്‍ നിന്നും കണ്ടെത്തിയതിനര്‍ത്ഥം ഇത് മുന്‍കൂട്ടി നിശ്ചയിച്ച ഒരു കൊലപാതകം ആയിരിക്കമെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. അഖിലേഷ് പ്രതാപ് സിംഗിന്റെ മൃതദേഹം പഞ്ചായത്ത് സെക്രട്ടറിയേറ്റ് കെട്ടിടത്തിനടുത്ത് നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ ജാര്‍ഘണ്ട് മുഖ്യമന്ത്രി രഘുബര്‍ ദാസ് അനുശോചനം രേഖപ്പെടുത്തി. കുറ്റവാളികളെ ഉടന്‍ കണ്ടുപിടിക്കാന്‍ ഡി.ജി.പി യ്ക്ക് നിര്‍ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























