കണ്ടയ്‌നറുകളില്‍ നിന്ന് 570 കോടി രൂപ പിടിച്ചെടുത്തു

തമിഴ് നാട്ടിലെ തിരുപ്പൂരില്‍ കണ്ടയ്‌നറുകളില്‍ നിന്നും 570 കോടി രൂപ പിടിച്ചെടുത്തു. ഇന്ന് രാവിലെ പത്തു മണിയോടെ ആണ് സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടയ്‌നറുകള്‍ പിടിച്ചെടുത്തത്. വിജയവാഡയിലെ എസ്.ബി.ഐ ക്ക് വേണ്ടിയുള്ള പണം എന്നാണു രേഖകളില്‍ ഉണ്ടായിരുന്നത്. പക്ഷെ വാഹനങ്ങളുടെ നമ്പരുകള്‍ രേഖകളിലെ നമ്പരുമായി വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് വണ്ടികള്‍ പിടിച്ചിട്ടത്. സംഭവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണത്തിനു ഉത്തരവിട്ടു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാര്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പണം നല്‍കുന്ന രീതി പതിവാണ്. ഇതിനു വേണ്ടിയുള്ളതാണോ പണം എന്നതാണ് കമ്മിഷന്‍ അന്വേഷിക്കുക. തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 100 കോടി രൂപ ഇത് വരെ പിടിചെടുതിട്ടുണ്ട്. എന്നാല്‍ ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ കണ്ടയ്‌നറുകള്‍ വിട്ടു നല്കുമെന്നും കമ്മിഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























