ശ്രീലങ്കയില്‍ കനത്ത മഴയിലും പ്രളയത്തിലും എട്ടു പേര്‍ മരിച്ചു, മൂന്നു പേരെ കാണാതായി

ശ്രീലങ്കയില്‍ കനത്തമഴയിലും പ്രളയത്തിലും എട്ടു പേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. കൊളംബോയിലെ മിക്ക റോഡുകളിലും വെള്ളം കയറി.
എട്ടുജില്ലകളില്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പു നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. കൊളംബോയിലെ മിക്ക സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. കൊളംബോ പ്രാന്തത്തിലെ കടുനായകെയില്‍ 24മണിക്കൂറില്‍ 10.3 ഇഞ്ച് മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ ഞായറാഴ്ച കൊച്ചി വിമാനത്താവളത്തിലേക്കു റൂട്ടുമാറ്റി വിട്ടു. ഏതാനും ദിവസംകൂടി മോശമായ കാലാവസ്ഥ തുടരുമെന്നാണു കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























