കാലിത്തീറ്റ കുംഭകോണം;ലാലുവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് പി സദാശിവം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 45 പേരില്‍ 37 പേര്‍ക്കും ജാമ്യം കിട്ടിയതിനാല്‍ ലാലുവിനും ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ച് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രമുഖ അഭിഭാഷകനായ രാംജേഠ് മലാനിയാണ് ലാലുവിനുവേണ്ടി കോടതിയില്‍ ഹാജരായത്. കാലിത്തീറ്റ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലാലുവിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha