വസുന്ധരരാജെ സിന്ധ്യ അധികാരമേറ്റു

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി വസുന്ധരരാജെ സിന്ധ്യ അധികാരമേറ്റു. തലസ്ഥാനമായ ജയ്‌പൂരിലെ നിയമസഭാ മന്ദിരത്തിനു സമീപം നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ സത്യവാചകം ചൊല്ലിക്കൊടുത്തു.
ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി, അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അറുപതുകാരിയായ സിന്ധ്യ രണ്ടാംവട്ടമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുന്നത്. 2003-ല്‍ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോള്‍ സിന്ധ്യ തന്നെയായിരുന്നു മുഖ്യമന്ത്രി. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്ന 199-ല്‍ 162 സീറ്റ് നേടിയാണ് കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പി. ഭരണം തിരിച്ചുപിടിച്ചത്.
https://www.facebook.com/Malayalivartha