Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ച കേസില്‍ നിയമത്തിനു മുന്നില്‍ നീണ്ട വര്‍ഷം പോരാടിയ ദൃക്‌സാക്ഷി മുഹമ്മദ് ഹാഷിം അന്‍സാരി മരണത്തിനു കീഴടങ്ങി

20 JULY 2016 03:27 PM IST
മലയാളി വാര്‍ത്ത

ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിലെ ദൃക്സാക്ഷിയായ ഹാഷിം അന്‍സാരി മരണത്തിനു മുന്നില്‍ കീഴടങ്ങി. കേസിലെ പ്രധാന ദൃക്സാക്ഷിയായ അന്‍സാരി ഇന്ന് രാവിലെ സ്വവസതിയില്‍ വച്ചാണ് മരിച്ചത്. 96 വയസുകാരനായിരുന്ന അന്‍സാരി ആറു വര്‍ഷമായി ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിലുമായിരുന്നു. ബാബരി മസ്ജിദില്‍ നിന്നും വളരെ അടുത്ത് ജന്മഭൂമി സമ്പര്‍ക് മാര്‍ഗിലായിരുന്നു അന്‍സാരി താമസിച്ചിരുന്നത്.

1949 മുതല്‍ 2016 വരെ 67 വര്‍ഷം ബാബരി മസ്ജിദുമായുള്ള കേസില്‍ നിരവധി കോടതികളില്‍ അന്‍സാരി കേസിനു ബലമേകുന്ന തെളിവുകളുമായി കയറിയിറങ്ങി. 1949 ല്‍ അഭിരാം ദാസ് ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിക്കുന്നത് നേരിട്ടു കണ്ടെന്നായിരുന്നു അന്‍സാരിയുടെ വാദം. ബാബരി മസ്ജിദിനകത്ത് അര്‍ധരാത്രിയില്‍ വിഗ്രഹം കാണുന്നതിന് മുമ്പ് അവസാനമായി ഇശാ നമസ്‌കരിച്ചവരില്‍ ഒരാളാണ് അന്‍സാരി.

വിഗ്രഹം ക്ഷേത്രത്തില്‍ സ്വയംഭൂവായതാണെന്ന ഹിന്ദുമഹാസഭയുടെ വാദത്തിനെതിരെ 1961 ല്‍ സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിന് വേണ്ടി ഫൈസാബാദ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്തിരുന്നു. കേസില്‍ അന്‌സാരിയോടൊപ്പം മൊഹമ്മദ് ഫാറൂഖ്, ഷഹാബുദ്ദീന്‍, മൗലാനാ നിസാര്‍, മഹ്മൂദ് സാഹബ് തുടങ്ങിയവരായിരുന്നു മറ്റു കക്ഷികള്‍. 2014ല്‍ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് അന്‍സാരി അറിയിച്ചിരുന്നതാണെങ്കിലും തന്റെ മകനെ കേസിന്റെ നടത്തിപ്പിനുള്ള അവകാശം ഏല്‍പ്പിച്ചു കേസുമായി മുന്നോട്ടു പോവുകയായിരുന്നു.

തയ്യല്‍ക്കാരന്റെ മകനായ ഹാഷിം അന്‍സാരി തര്‍ക്കഭൂമിയുടെ പേരില്‍ അശാന്തി സൃഷ്ടിക്കരുത് എന്ന് ഹിന്ദുക്കളോടും മുസ്ലിംകളോടും നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. നിയമ പോരാട്ടത്തിന്റെ അവസാന നാളുകളില്‍ തര്‍ക്കം ഉപേക്ഷിക്കാനും പകരം മനസമാധാനം തരാനുമാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്.രാമക്ഷേത്ര നിര്‍മാണത്തിനായി ആറു മാസങ്ങള്‍ക്ക് മുമ്പ് അയോധ്യയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കല്ലുകള്‍ ഇറക്കിയതിനെയും അന്‍സാരി വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ രാഷ്ട്രീയ നാടകമാണിതെന്നു അന്‍സാരി പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (21 minutes ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (1 hour ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (1 hour ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (1 hour ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (1 hour ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (2 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (3 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (3 hours ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (3 hours ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (3 hours ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (3 hours ago)

Malayali Vartha Recommends