കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു
കശ്മീരില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ഭീകരാക്രമണങ്ങളില്‍ നിരവധി സൈനികര്‍ക്ക് ജീവന് നഷ്ടമായിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കരസേന മേധാവി ദല്‍ബീര്‍ സിംഗ് ഇന്നലെ കശ്മീരില്‍ എത്തിയിരുന്നു. കശ്മീരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആകുന്നില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിലയിരുത്തി.
പ്രശ്നപരിഹാരത്തിനായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഇടപെടല്‍ ജമ്മുകശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യവുമായി രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. കശ്മീരിലെ സംഘര്‍ഷങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ജഡ്ജിയുടേ നേതൃത്വത്തിലുള്ള അന്വേഷണവും പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുകയാണ്.
https://www.facebook.com/Malayalivartha