പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍ വൃക്ക മുറിച്ചെടുത്തു: പരാതിയുമായി വീട്ടമ്മ

അവയവ തട്ടിപ്പ് റാക്കറ്റിന്റെ പുതിയ മുഖം തുറന്നുകാട്ടി ഉത്തര്‍പ്രദേശില്‍ നിന്നുള്ള വീട്ടമ്മ. പ്രസവ ശസ്ത്രക്രിയയ്ക്കിടെ തന്റെ വലതു വൃക്ക ആശുപത്രി അധികൃതര്‍ അടിച്ചുമാറ്റിയെന്നാണ് വീട്ടമ്മയുടെ പരാതി. ഉത്തര്‍പ്രദേശിലെ രോഹിത് അഗ്‌നിഹോത്രി ആശുപത്രിക്കെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയത്.
ഏഴാമത്തെ പ്രസവത്തിനായി ഈ ആശുപത്രിയിലെ ഒരു ജീവനക്കാരിയുടെ ശിപാര്‍ശ പ്രകാരമാണ് നാരായണി (യഥാര്‍ത്ഥ പേരല്ല) എന്ന വീട്ടമ്മയെ ഇവിടെ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍ തന്റെ വൃക്ക മുറിച്ചെടുത്തുവെന്നാണ് പരാതി. എന്നാല്‍ ആശുപത്രി ഉടമ ഡോ. സുഷ്മ അഗ്‌നിഹോത്രി ഈ ആരോപണം നിഷേധിച്ചു. 30 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വൃക്ക മുറിച്ചെടുക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. പ്രസവത്തിനു മുന്‍പ് തനിക്ക് രണ്ട് വൃക്കകളും ഉണ്ടായിരുന്നുവെന്ന് പരാതിക്കാരി അള്‍ഡ്രാസൗണ്ട് പരിശോധന നടത്തി ഉറപ്പ് വരുത്തിയിട്ടില്ലെന്നും ഡോ. അഗ്‌നിഹോത്രി ചൂണ്ടിക്കാട്ടി.
യുവതിയുടെ പരാതി സ്വീകരിച്ച പോലീസ് തുടര്‍ നടപടിക്കായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. രാജ്യത്തിന്റെ പല ഭാഗത്തും ആശുപത്രികള്‍ കേന്ദ്രീകരിച്ച് അവയവ മാഫിയ തഴച്ചുവളരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനുവരിയില്‍ തെലങ്കാനയില്‍ വന്‍ അവയവ റാക്കറ്റിനെ പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha























