Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എട്ട് ലക്ഷം രൂപക്കു വാങ്ങിയ സാരിയുടേയും ഗണേശവിഗ്രഹത്തി ന്റേയും ബില്‍ ടെക്‌സ്‌റ്റൈല്‍ വകുപ്പിലൂടെ മാറാന്‍ ശ്രമിച്ച സ്മൃതി ഇറാനിയോട് വകുപ്പ് സെക്രട്ടറി എതിര്‍പ്പു പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്

29 AUGUST 2016 10:35 AM IST
മലയാളി വാര്‍ത്ത

വിവാദങ്ങളുടെ തോഴിയായ സ്മൃതി ഇറാനി ടെക്‌സ്‌റ്റൈല്‍ വകുപ്പില്‍ എത്തിയിട്ടും സ്ഥിതിക്കു വത്യാസമൊന്നുമില്ല. കേന്ദ്രമന്ത്രിസഭയിലെ ഗ്ലാമര്‍ താരത്തിനെതിരെ പുതിയ ആരോപണം സജീവമാവുകയാണ്. സാരി വാങ്ങിക്കൂട്ടിയതിനുശേഷം വകുപ്പിനെ കൊണ്ട് പണം നല്‍കാന്‍ സ്മൃതി ഇറാനി ശ്രമിച്ചുവെന്നാണ് വാര്‍ത്ത. ഇതിനെതുടര്‍ന്ന് വകുപ്പ് സെക്രട്ടറി രശ്മി വര്‍മ്മയുമായി മന്ത്രി ഉടക്കിലാണ്. ഇതേ തുടര്‍ന്ന് രശ്മി വര്‍മ്മ ക്യാബിനറ്റ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ട്. ഇന്ത്യാ സംവാദ് എന്ന ഹിന്ദി ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വാര്‍ത്ത വിശദീകരിക്കുന്നു.

കൈത്തറി കുടില്‍ വ്യവസായത്തെ അടുത്തറിയുന്നതിന്റെ ഭാഗമായി മന്ത്രി നടത്തിയ യാത്രയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ യാത്രയ്ക്കിടെ സ്മൃതി ഇറാനി സാരികളും ഒരു ഗണപതി വിഗ്രഹവും വാങ്ങി. എല്ലാത്തിനും കൂടെ ചെലവായത് എട്ട് ലക്ഷം രൂപ. അതിന് ശേഷം ഈ തുക തിരിച്ചു കിട്ടാനായി മന്ത്രി ടെക്‌സ്‌റ്റൈല്‍ സെക്രട്ടറിയായ രശ്മി വര്‍മ്മയ്ക്ക് നല്‍കി. എന്നാല്‍ വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ സാരിക്ക് ഖജനാവിലെ പണം അനുവദിക്കില്ലെന്നായിരുന്നു സെക്രട്ടറിയുടെ ഉറച്ച നിലപാട്. ഇതോടെ സെക്രട്ടറിയുമായി മന്ത്രി തെറ്റി.

വകുപ്പ് മന്ത്രിയെന്ന നിലയില്‍ തനിക്ക് കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും അതുകൊണ്ട് തന്നെ അതിന് പണം അനുവദിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും വിശദീകരിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ തര്‍ക്കം രൂക്ഷമായി. കാബിനറ്റ് സെക്രട്ടറിക്ക് മുമ്പില്‍ പരാതിയുമായി വകുപ്പ് സെക്രട്ടറി രശ്മി വര്‍മ്മയെത്തി. സ്മൃതി ഇറാനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ടുകളും അറിയിച്ചു. എന്നാല്‍ ഈ വാര്‍ത്തകളെ സ്മൃതി ഇറാനി നിഷേധിക്കുന്നതായും ഇന്ത്യാ സംവാദ് തന്നെ പറയുന്നു. വകുപ്പ് സെക്രട്ടറിയുമായി തര്‍ക്കമുണ്ടെന്നത് അടിസ്ഥാന രഹിതമാണ്. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി ഇതിനെ സ്മൃതി ഇറാനി വിശദീകരിക്കുന്നു. ഈ വിവാദം തെറ്റാണെന്നും ഒരു സാധനവും വാങ്ങിയിട്ടില്ലെന്നും ബില്ലുകളൊന്നും ഇല്ലെന്നും സെന്‍ട്രല്‍ കോട്ടേജ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയും പ്രതികരിക്കുന്നു.

ഡല്‍ഹിയിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ജനിക്കുകയും സ്‌കൂള്‍ കാലത്തിനു ശേഷം മുംബൈയിലേക്ക് താമസം മാറുകയുമായിരുന്നു ഇറാനി. വര്‍ഷങ്ങളോളം ഇന്ത്യയിലെ സീരിയല്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായിരുന്ന ഇറാനി 2003-ല്‍ ബിജെപിയില്‍ ചേര്‍ന്നു. താമസിയാതെ പാര്‍ട്ടി വക്താവും രാജ്യസഭ അംഗവും ആയി മാറി. മോദിയുടെ അടുത്ത അനുയായി ആയ സ്മൃതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോട് തോറ്റു. എന്നാല്‍ മാനവവിഭവ ശേഷി വകുപ്പാണ് സ്മൃതിക്ക് മോദി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ രാഹുലിനെ വെള്ളം കുടുപ്പിച്ചതിനായിരുന്നു ഇത്.

മന്ത്രിപദവിയില്‍ വിവാദങ്ങളായിരുന്നു സ്മൃതിയെ പിന്തുടര്‍ന്നത്. ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയിലെ ഇടപെടലും ജെഎന്‍യു വിഷയവുമെല്ലാം സ്മൃതി ഇറാനിയുടെ പ്രതിച്ഛായയെ ബാധിച്ചു. ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുനഃസംഘടനയില്‍ മാനവവിഭവ ശേഷി വകുപ്പ് സ്മൃതി ഇറാനിക്ക് നഷ്ടമായി. എന്നാല്‍ പുതിയ വകുപ്പിലും വിവാദം വിട്ടൊഴിയുന്നില്ലെന്നാണ് സാരി വിഷയം തെളിയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends