ആഭ്യന്തര കലാപം രൂക്ഷമായ കാശ്മീരില്‍ നിരോധനാജ്ഞ പിന്‍വലിച്ചു; പുല്‍വാമയില്‍ നിശാനിയമം തുടരുമെന്ന് സര്‍ക്കാര്‍

ആഭ്യന്തരകലാപം രൂക്ഷമായ സ്ഥിതിയില്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഒടുവില്‍ പിന്‍ വലിച്ചു. സംസ്ഥാനം കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ കര്‍ഫ്യൂവിന് അയവ് വരുത്താന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും പുല്‍വാമ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിശാനിയമം തുടരും.
സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിരോധനാജ്ഞ പിന്‍ വലിക്കുന്നത്. എന്നാല്‍ വിഘടനവാദികളെ അറസ്റ്റ് ചെയ്യുന്ന നടപടി തുടരുകയാണ്. ഹൂറിയത്ത നേതാവ് ഗീലാനിയുടെ സഹായി അഷ്‌റഫ് സെറായിയെ കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനേകം നേതാക്കളെയാണ് ഈ വിധം കശ്മീര്‍ അധികൃതര്‍ ഏതാനും ദിവസങ്ങള്‍ക്കിടെ അറസ്റ്റ് ചെയ്തിരിക്കന്നത്. എന്നിരുന്നാലും പുല്‍വാമ, മഹാരാജാ ഗഞ്ച്, നൗഹാട്ട പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഭാഗിക നിയന്ത്രണം നില നില്‍ക്കുന്നുണ്ട്്.
നിശാനിയമം ഇവിടെ ഇപ്പോഴും നില നില്‍ക്കുകയാണ്. രണ്ടു മാസത്തിനടുത്ത സമയത്തിനിടയില്‍ ഇതിനകം വിഘടനവാദികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 70 പേര്‍ കൊല്ലപ്പെടുകയും 11,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൂലൈ 8 ന് ഹിസ്ബുള്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ പ്രതിഷേധം അരങ്ങേറിയത്. ജൂലൈ 9 മുതലാണ് ഇവിടെ നിരോധനാജ്ഞ നിലവില്‍ വന്നത്.
https://www.facebook.com/Malayalivartha
























