Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

വേശ്യവൃത്തിയില്‍ നിന്നും ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ച യുവതിയും ഭര്‍ത്താവിനും നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍

29 AUGUST 2016 02:57 PM IST
മലയാളി വാര്‍ത്ത

വേശ്യവൃത്തിയെ പരമ്പരാഗത ആചാരമായി സ്വീകരിച്ചിരിക്കുന്ന സമൂഹത്തില്‍ നിന്നും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച യുവതിയും ഭര്‍ത്താവും സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് മുന്നിലേക്ക്. തങ്ങളുടെ പ്രണയം പൂവണിയിക്കാന്‍ തന്റെ സമൂഹം സമ്മതിക്കുന്നില്ലെന്നും വിവാഹത്തിന് പോലീസ് സംരക്ഷണം ആവശ്യമാണെന്നും കാണിച്ച് രംഗത്ത് വന്നിരിക്കുന്നത് വേശ്യാവൃത്തി നൂറ്റാണ്ടുകളായി ആചാരമായി കരുതുന്ന വാഡിയ ഗ്രാമത്തില്‍ നിന്നുള്ള യുവതിയാണ്.
മൃഗാശുപത്രിയില്‍ ജോലി ചെയ്യുന്ന സവര്‍ണ്ണ വിഭാഗത്തില്‍ പെട്ട യുവാവുമായി ഇവര്‍ കഴിഞ്ഞ ദിവസം ഒളിച്ചോടുകയും റജിസ്റ്റര്‍ വിവാഹം ചെയ്യുകയുമുണ്ടായി. എന്നാല്‍ സമുദായത്തിന്റെ പാരമ്പര്യത്തെ ധിക്കരിച്ചു എന്ന കാരണത്താല്‍ ഇവരെ വേട്ടയാടാന്‍ സമുദായാംഗങ്ങളായ ഗ്രാമീണര്‍ രംഗത്ത് വന്നതാണ് ഭീഷണിയായിരിക്കുന്നത്. പ്രശ്‌നത്തില്‍ പോലീസും ചില ജീവകാരുണ്യ സംഘടനകളും ഇടപെട്ടിട്ടുണ്ട്. തങ്ങളുടെ പ്രണയം പൂവണിയാന്‍ ഗ്രാമീണര്‍ സമ്മതിക്കുന്നില്ലെന്നും ഇവരില്‍ നിന്നും സംരക്ഷണം വേണമെന്നുമാണ് ദമ്പതികളുടെ ആവശ്യം.
വേശ്യാവൃത്തി തങ്ങളുടെ പരമ്പരാഗത ആചാരമായി കരുതുന്ന വാഡിയ ഗ്രാമത്തില്‍ 13 ാം വയസ്സില്‍ തന്നെ പെണ്‍കുട്ടികള്‍ വേശ്യവൃത്തിയിലേക്ക് നയിക്കപ്പെടുന്നുണ്ട്്. ഒരിക്കല്‍ പെട്ടുപോയിക്കഴിഞ്ഞല്‍ മോചനമില്ലാത്ത വേശ്യാവൃത്തിയില്‍ കഥയിലെ നായികയായ 24 കാരിയോട് നിരന്തരം തന്നെ സന്ദര്‍ശിക്കാന്‍ വന്നിരുന്ന ഉയര്‍ന്ന സമുദായത്തിലെ 25 കാരന് പ്രണയം തോന്നുകയായിരുന്നു. ഒട്ടേറെ ആലോചനയ്ക്ക് ശേഷം ഇയാള്‍ പ്രണയം തുറന്നു പറഞ്ഞു. ആറു മാസം വേണ്ടി വന്നു ഇക്കാര്യം പെണ്‍കുട്ടിയെ കൃത്യമായി ബോദ്ധ്യപ്പെടുത്താന്‍. തുടര്‍ന്ന് യുവതി തന്റെ മാതാപിതാക്കളെ അറിയിക്കുകയും അവരുടെ സമ്മതം വാങ്ങുകയും ചെയ്തു.
ഇക്കാര്യം ഗ്രാമീണര്‍ അറിയുകയും അവര്‍ ഇതിനെതിരേ രംഗത്ത് വരികയുമായിരുന്നു. ആചാരം ഒരാളെങ്കിലും തെറ്റിക്കുന്നത് മറ്റുള്ളവര്‍ക്കും ഇങ്ങിനെ ചെയ്യാന്‍ പ്രേരണയാകുമോ എന്ന് ഭയന്ന ഇവര്‍ യുവാവും യുവതിയും ഒന്നിക്കുന്നതിനെതിരേ രംഗത്ത് വരികയായിരുന്നു. രാജസ്ഥാനിലെ ഒരു ധനാഡ്യന്‍ സ്വീകരിക്കുമെന്ന് പറഞ്ഞ ഇവര്‍ പ്രലോഭനം തുടങ്ങിയതോടെ യുവതിയും യുവാവും ഒളിച്ചോടുകയും ആഗസ്റ്റ് 26 ന് വിവാഹം കഴിക്കുകയുമായിരുന്നു. ഇപ്പോള്‍ ഇവരുടെ വിഷയത്തില്‍ വാഡിയ ഗ്രാമണരെ ഇത്തരം ദുരാചാരങ്ങളില്‍ നിന്നും രക്ഷിച്ച് സാധാരണ മനുഷ്യരാക്കി മാറ്റാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന വിചാര്‍ത്താ സമുദായ് സമാര്‍ത്തന്‍ മഞ്ച് പോലെയുള്ള സംഘടന ഇടപെട്ടിരിക്കുകയാണ്. പഴയജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സംഘടന പറയുന്നു.
ദമ്പതികള്‍ ആവശ്യപ്പെട്ടാല്‍ ആവശ്യമായ എല്ലാ സുരക്ഷയും നല്‍കുമെന്നും നിയമപരമായി പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് പോലീസും പറഞ്ഞിട്ടുണ്ട്. ഈ സമുദായത്തില്‍ നിന്നുള്ള യുവതിയെ സ്വീകരിക്കുന്ന കാര്യത്തില്‍ യുവാവ് പറയുന്നത് ഇങ്ങിനെയാണ്. താന്‍ ഒരു സാമൂഹ്യസേവനം ചെയ്യുകയല്ല. ഒളിച്ചോടാന്‍ തീരുമാനം എടുത്തതിന് പിന്നില്‍ യുവതിയോടുള്ള പ്രണയം മാത്രമാണ്. അത് അവളുടെ തെറ്റല്ല എന്നതിനാല്‍ പഴയ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് വേവലാതിപെടുന്നില്ല. പുതിയ ജീവിതം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിവാഹദിനം സ്വപ്നം സത്യമായ പോലെയാണ് തോന്നിയത്. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കുട്ടിയും കുടുംബവുമൊക്കെയുള്ള സാധാരണ ജീവിതം നയിക്കാമെന്ന് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം തനിക്ക് ശക്തി തരികയായിരുന്നു എന്നാണ് യുവതി പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends