ട്രക്ക് കടന്നു പോകുന്നതിനിടെ ഹിമാചലില്‍ പാലം തകര്‍ന്നു വീണു, അവസരോചിതമായ ഇടപെടല്‍ മൂലം ഡ്രൈവര്‍ രക്ഷപ്പെട്ടു

രോഹ്താങ് ടണല്‍ പദ്ധതിക്ക് വേണ്ടി ഹിമാചല്‍ പ്രദേശില്‍ നിര്‍മ്മിച്ച താല്‍ക്കാലിക പാലം ട്രക്ക് കടന്നുപോകുന്നതിനിടയില്‍ തകര്‍ന്നു വീണു. ചന്ദ്രാ നദിയിലേക്ക് വീണ ട്രക്കില്‍ നിന്നും ഉടന്‍ തന്നെ െ്രെഡവറെ രക്ഷപ്പെടുത്തി. കനത്ത മഴയിലും ചന്ദ്രാ നദിയിലെ ഒഴുക്കിലുമാണ് പാലം തകര്‍ന്നത്.
സംഭവം അന്വേഷിച്ച് വരികയാണെന്നും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും രോഹ്താങ് പ്രൊജക്ട് മേധാവി ഡി.എന്‍ ഭട്ട് പറഞ്ഞു. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ പാലത്തിന്റെ പണി പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
8.8 കിലോമീറ്റര്‍ നീളത്തിലാണ് രോഹ്താങ് ചുരം നിര്‍മ്മിക്കുന്നത്. ലേമണാലി ഹൈവേയിലുള്ള ചുരം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗത യോഗ്യമായ ചുരമായി മാറും ഇത്.
https://www.facebook.com/Malayalivartha
























