അനാശാസ്യ കേന്ദ്രം നടത്തിവരികയായിരുന്ന സംഘം അറസ്റ്റില്‍, സംഘത്തില്‍ ദമ്പതികള്‍ അടക്കം എട്ടു പേര്‍

ഡല്‍ഹിയിലെ ജിബി റോഡില്‍ അനാശാസ്യ കേന്ദ്രം നടത്തിയ ദമ്പതികള്‍ അടക്കം എട്ടു പേരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അഫ്താഫ് ഹുസൈനും ഭാര്യ സെയ്‌റ ബീഗവും ആറു സഹായികളുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ മക്കോക്ക കുറ്റം ചുമത്തി.
നേപ്പാള്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, കര്‍ണാടക, ആസാം, ആന്ധ്രപ്രദേശ് എന്നിവടങ്ങില്‍ നിന്നുള്ള അയ്യായിരത്തോളം പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്നു ദമ്പതികള്‍. വിവിധ ഇടങ്ങളില്‍ നിന്നും എത്തിച്ച അമ്പതിനായിത്തോളം പെണ്‍കുട്ടികളെ വിറ്റ ദമ്പതികള്‍ 100 കോടിയിലധികം രൂപ സമ്പാദിച്ചെന്നാണ് പൊലീസ് പറയുന്നത്.
1990 മുതല്‍ ഏഴു കേസുകളില്‍ സെയ്‌റയും മൂന്നു കേസുകളില്‍ അഫ്താഖും പൊലീസ് പിടിയിലായിട്ടുണ്ട്. 2001ല്‍ ഒരു കേസില്‍ പിടിയിലായ സെയ്‌റയ്ക്ക് ഏഴു വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. എന്നാല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങിയ സെയ്‌റ വീണ്ടും പെണ്‍വാണിഭം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























