Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

അശ്‌ളീല ദൃശ്യങ്ങളടങ്ങിയ മന്ത്രിയുടെ സിഡി പുറത്തായി, എഎപി യിലെ പ്രായം കുറഞ്ഞ മന്ത്രിയെ കെജ്രിവാള്‍ പുറത്താക്കി, ആപ്പി'നു വീണ്ടും ആപ്പ്, വിഷയം പുറംലോകമറിയുന്നത് കെജ്രിവാളിന്റെ ട്വീറ്റിലൂടെ

01 SEPTEMBER 2016 10:25 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാര്‍ അഴിമതി ആരോപണവുമായും, കൈക്കൂലികേസുകളുമായും നിരന്തരമായി വേട്ടയാടുന്നുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിക്കു യാതൊരു കൂസലുമില്ലെന്നു തെളിയിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍. രാഷ്ട്രീയത്തില്‍ സംശുദ്ധിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തയ്യാറല്ല. മന്ത്രിസഭയിലെ മന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതിന് പിന്നാലെ അദ്ദേഹത്തെ പുറത്താക്കി കൊണ്ടാണ് ആം ആദ്മി സര്‍ക്കാര്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്.

രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളടങ്ങിയ സിഡി ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹിക ക്ഷേമവകുപ്പുമന്ത്രി സന്ദീപ് കുമാറിനെയാണ് ഡല്‍ഹി നിയമസഭയില്‍നിന്നു അരവിന്ദ് കെജ്രിവാള്‍ പുറത്താക്കിയത്. അപകീര്‍ത്തിപരമായ സിഡി ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ സന്ദീപിനെ പുറത്താക്കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. കെജ്രിവാള്‍ ട്വിറ്ററില്‍ ഈ വിവരം കുറിക്കുമ്പോളാണ് ഈ വിവാദത്തെ കുറിച്ച് ലോകം അറിയുന്നതും.

മുതിര്‍ന്ന 'ആപ്' നേതാക്കളുടെ യോഗത്തിലാണ് മന്ത്രിയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. വിവാഹിതാനായ സന്ദീപ് കുമാര്‍ മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന സിഡിയാണ് പുറത്തുവന്നത്. മുഖ്യമന്ത്രി കെജ്രിവാളിന് ഒരു അജ്ഞാതനാണ് പരാതിയുള്ള കത്ത് സഹിതം വീഡിയോ നല്‍കിയത്. ഇക്കാര്യം പരിശോധിച്ച ശേഷമാണ് വിഷയം കൂടുതല്‍ നാറ്റിക്കാതെ കെജ്രിവാള്‍ കൈകാര്യം ചെയ്തത്.

ആദര്‍ശങ്ങള്‍ നിറഞ്ഞ പാര്‍ട്ടിയാണ് എഎപി. അഴിമതി, അപകീര്‍ത്തി എന്നിവയില്‍ ഒരു വിട്ടുവീഴ്ചയും നടത്തില്ല. കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയ മന്ത്രിമാരെ ഉടന്‍ തന്നെ പുറത്താക്കിയിട്ടുണ്ട്. സന്ദീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേജ്രിവാള്‍ ട്വിറ്ററില്‍ വ്യക്തമാക്കി. സുല്‍ത്താന്‍പൂരിലെ മജ്റ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ സന്ദീപ് കേജ്രിവാള്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു.

ഡല്‍ഹി മന്ത്രിസഭയിലെ പ്രധാനപ്പെട്ട ദളിത് മുഖം കൂടിയായിരുന്നു 35 കാരനായ സന്ദീപ് കുമാര്‍. സാമൂഹ്യ ക്ഷേമത്തിന് പുറമെ വനിതാ ശിശുക്ഷേപമ വകുപ്പിന്റെയും ചുമതല സന്ദീപ് കുമാറിനായിരുന്നു. നിയമമന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്, ഭക്ഷ്യമന്ത്രിയായിരുന്ന അഹ്മദ് ഖാന്‍ എന്നിവര്‍ക്ക് ശേഷം ഒന്നര വര്‍ഷത്തിനിടെ 'ആപ്' മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്കുമാര്‍. കഴിഞ്ഞ ഒക്ടോബറില്‍ കൈക്കൂലി ആവശ്യപ്പെടുന്നത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യപരിസ്ഥിതി മന്ത്രിയായിരുന്ന ആസിം അഹമദ് ഖാനെ കെജ്രിവാള്‍ പുറത്താക്കിയിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നല്ല തന്റെ മകനായാല്‍ പോലും കളങ്കിതരെ വച്ചുപൊറുപ്പിക്കില്ലെന്ന് അന്ന് കെജ്രിവാള്‍ പറയുകയും ചെയ്തിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends