കെട്ടിടത്തിന് മുകളില്‍ നിന്ന് നായയെ വലിച്ചെറിഞ്ഞ സംഭവത്തിലെ കുറ്റക്കാര്‍ക്ക് രണ്ടു ലക്ഷം രൂപ പിഴ

നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം പിഴ ശിക്ഷ വിധിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഡോ.എം.ജി.ആര്‍ മെഡിക്കല്‍ സര്‍വ്വകലാശാലയാണ് പിഴശിക്ഷയുടെ കാര്യത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എം.ബി.ബി.എസ് വിദ്യാര്‍ഥികളായ ഗൗതം സുദര്‍ശന്‍, ആഷിഷ് പോള്‍ എന്നിവരോട് ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡില്‍ പിഴയൊടുക്കാനാണ് സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശം.
കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും ചെന്നൈയില്‍ വെച്ച് നായയെ ടെറസ്സില്‍ നിന്ന് താഴേക്കു വലിച്ചെറിഞ്ഞ് ക്രൂരത കാട്ടിയത്. ജൂലായ് ആറിനാണ് ഗൗതമും ആഷിഷ് പോളും അറസ്റ്റിലാകുന്നത്. നായയെ വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ മൃഗസ്‌നേഹികളും രംഗത്തെത്തിയിരുന്നു. അന്തോണി റൂബിന്‍, ശ്രാവണ്‍ കൃഷ്ണന്‍ എന്നിവര്‍ കുറ്റക്കാര്‍ക്കെതിരെ പരാതിയും നല്‍കിയിരുന്നു. പരിക്ക് പറ്റിയ നായ ഇപ്പോള്‍ മൃഗസ്‌നേഹികളുടെ സംരക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha
























