ആംബുലന്‍സ് കിട്ടിയില്ല :അമ്മയുടെ മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍

ഇവര്‍ക്കെന്നും മരണദുരിതം മാത്രം. ആംബൂലന്‍സ് കിട്ടാത്തതിനെത്തുടര്‍ന്ന് അമ്മയുടെ മൃതദേഹം മക്കള്‍ 12 കിലോമീറ്റര്‍ ബൈക്കിലിരുത്തി കൊണ്ടുപോയി . സിയോണി ജില്ലയിലെ ഉലട്ട് ഗ്രാമത്തിലാണ് സംഭവം.
ഒഡീഷയില്‍ ആംബുലന്‍സ് കിട്ടാതെ വന്നതിനാല്‍ ഭാര്യയുടെ മൃതദേഹം തൊളിലേറ്റി 10 കിലോമീറ്റര്‍ നടന്ന ഭര്‍ത്താവിന്റെ അവസ്ഥയും യു.പിയില്‍ ചികിത്സ കിട്ടാതെ ആറാം ക്ലാസ് വിദ്യാര്‍ഥി അച്ഛന്റെ ചുമലില്‍ക്കിടന്ന് മരിച്ചതും രാജ്യത്ത് ചര്‍ച്ചയായതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ നിന്നും സമാനമായ സംഭവം
ആരോഗ്യനില വഷളായതോടെ പാര്‍വത ഭായിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സേവനത്തിനായി പലരേയും വിളിച്ചു. മക്കള്‍ അമ്മയെ ബൈക്കിലിരുത്തി ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണമടഞ്ഞു.
മൃതദേഹം തിരിച്ച് കൊണ്ടുവരാന്‍ ആംബുലന്‍സ് കിട്ടി.പക്ഷേ െ്രെഡവര്‍ മൃതദേഹവുമായി ഉലട്ടിലേക്ക് പോകാന്‍ തയാറായില്ല. തുടര്‍ന്ന് മക്കള്‍ക്ക് വന്ന ദുരവസ്ഥ മൃതദേഹം നടുവിലിരുത്തി 12 കിലോമീറ്റര്‍ തിരിച്ചുംബൈക്കില്‍ തന്നെ നാട്ടിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha
























