റിലയന്‍സ് ജിയോ തട്ടിപ്പെന്ന് സോഷ്യല്‍ മീഡിയ

ജിയോ തിരിച്ചിട്ടാല്‍ ഓയില്‍ അവസാനം എല്ലാവരെയും എണ്ണയിടുമെന്ന് ജിയോയെക്കുറിച്ച് സോഷ്യല്‍മീഡിയ. റിലയന്‍സിന്റെ 4ജി സിം ആയ ജിയോയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇതുവരെ ഒരു നെറ്റ്‌വര്‍ക്ക് പ്രൊവൈഡറും നല്‍കാത്ത ഓഫറുകളുമായാണ് ജിയോ എത്തുന്നത്. എന്നാല്‍ ജിയോയയുടെ ഓഫറുകള്‍ പലതും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തട്ടിപ്പാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. 4 ജി അണ്‍ലിമിറ്റഡ് എന്നത് പരസ്യത്തില്‍ മാത്രമേ ഉള്ളുവെന്നാണ് പ്രധാന വിമര്‍ശനം. 4 ജി സ്പീഡില്‍ 4 ജിബി ഡാറ്റ വരെ മാത്രമേ ഉപയോഗിക്കാന്‍ പറ്റു. അതിന് ശേഷം സെക്കന്റില്‍ 128 കെ.ബി ആയിരിക്കും സ്പീഡ്.
രാത്രിയില്‍ അണ്‍ലിമിറ്റഡ് എന്നാണ് മറ്റൊരു വാഗ്ദാനം. എന്നാല്‍ രാത്രിയില്‍ 2 മണി മുതല്‍ 5 മണി വരെ മാത്രമാണ് ഈ ഓഫര്‍. 50 രൂപയ്ക്ക് 1 ജിബി എന്നതും തട്ടിപ്പാണെന്ന് വിമര്‍ശനം ഉയരുന്നു. ജിയോയുടെ ഏറ്റവും ഉയര്‍ന്ന പ്ലാനായ 4999 രൂപയ്ക്ക് പോലും 75 ജിബിയാണ് ലഭിക്കുക. അതായത് ഒരു ജിബിയ്ക്ക് 66 രൂപയില്‍ അധികം നല്‍കണം. റിലയന്‍സ് അവകാശപ്പെടുന്നത് പോലെ സര്‍വീസ് നല്‍കാന്‍ ഇന്ത്യയിലാകെ പത്ത് ലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ തയ്യാറാക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.
ഒരു ഹോട്ട്‌സ്‌പോട്ടിന്റെ ദൂരപരിധി 30 മീറ്ററാണ്. അതിനാല്‍ അപൂര്‍വം ചിലയിടങ്ങളില്‍ അല്ലാതെ ഈ ഡാറ്റ ഉപയോഗിക്കാനും കഴിയില്ല. ആദ്യ റീചാര്‍ജ് ആയി 449 രൂപയുടെ പായ്ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ചെറിയ പ്ലാനുകളായ 19, 129, 299 എന്നിവ അനുവദനീയമല്ല. എത് പ്ലാന്‍ ആയാലും ഡാറ്റ ലിമിറ്റ് കഴിഞ്ഞാല്‍ ഒരു ജിബി ഡാറ്റയ്ക്ക് 250 രൂപ വീതം കൊടുക്കണം. റിലയന്‍സിന്റെ മുന്‍ വാഗ്ദാനങ്ങളും പറ്റിപ്പുകളും ഓര്‍മ്മിക്കണമെന്നാണഅ ഒരു വിഭാഗത്തിന്റെ വാദം.
https://www.facebook.com/Malayalivartha
























