ആ മോഹം മനസ്സില്‍ വച്ചാല്‍ മതി, ഭീഷണി കേട്ടാല്‍ ഞെട്ടുന്നവരല്ല ഞങ്ങള്‍, സയിദ് സലാഹുദ്ദീന്റെ ഭീഷണിക്കു മറുപടിയുമായി ബിജെപി

ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്റെ ഭീഷണിക്കു മറുപടിയുമായി ബിജെപി നേതാവ് ഷൈന എന്‍ സി. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിക്ക് സംഭവച്ചത് തന്നെ സലാഹുദ്ദീനും സംഭവിക്കുമെന്ന് ബിജെപി വാക്താവ് അറിയിച്ചു. കശ്മീരിനെ ഇന്ത്യന്‍ സുരക്ഷാ സേനയുടെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദ്ദീന്റെ ഭീഷണിയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ഷൈന.
കശ്മീരിനെ ശവപ്പറമ്പാക്കുമെന്ന തരത്തില്‍ ഭീഷണി മുഴക്കുന്നവര്‍ അതിനുള്ള തിരിച്ചടി നേരിടാനും തയാറായിരിക്കണം. കേന്ദ്രസര്‍ക്കാര്‍ കഴിവില്ലാത്തവരാണെന്ന് വിചാരിക്കരുത്. വിഘടന വാദികള്‍ക്കു മേല്‍ നടപടിയെടുക്കാനുള്ള ഇച്ഛാശേഷി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടെന്നും ഷൈന മുന്നറിയിപ്പ് നല്‍കി. ഇന്നലെ, ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ഹിസ്ബുല്‍ തലവന്‍ കശ്മീരില്‍ അക്രമം തുടരുമെന്നു ഭീഷണിപ്പെടുത്തിയത്.
ജൂലൈ എട്ടിനു നടന്ന സൈനിക നടപടിക്കിടെയാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും 70 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മൂവായിരത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷങ്ങള്‍ കശ്മീരിനു പുറത്തേക്കു വ്യാപിപ്പിക്കും. പ്രശ്നത്തില്‍ സമാധാനപരമായ പരിഹാരം അനുവദിക്കില്ല. കശ്മീരില്‍ പ്രശ്നപരിഹാരത്തിനു ആക്രമണമല്ലാതെ മറ്റുമാര്‍ഗങ്ങളില്ല. സമാധാനത്തിന്റെ വഴിയില്ലെന്നു കശ്മീരിലെ നേതൃത്വത്തിനും ജനത്തിനും അറിയാം. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരിലെ പോരാട്ടങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും സലാഹുദ്ദീന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























