കാവേരി പ്രശ്‌നത്തില്‍ കര്‍ണാടക, തമിഴ്‌നാട് ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു

കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നു കര്‍ണാടകത്തിലേക്കുള്ള തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളുടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്ചയാണ് കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായത്.
കാവേരി നദിയില്‍ നിന്ന് 15 ടിഎംസി ജലം പത്ത് ദിവസത്തേക്ക് തമിഴ്‌നാടിന് നല്‍കാന്‍ കര്‍ണാടകയോട് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ മാണ്ഡ്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. ആക്രമണ സാധ്യത കണക്കിലെടുത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്.
കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കക്കനഹള്ള വരെയാണ് നീലഗിരിയില്‍ നിന്നുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളും അതിര്‍ത്തിവരെയാണ് സര്‍വീസ് നടത്തുന്നത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേരള സര്‍ക്കാര്‍ ബസുകള്‍ സാധാരണ പോലെ സര്‍വീസ് നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























