ഭര്‍തൃ സഹോദരന് ആണ്‍കുഞ്ഞ് പിറന്നതില്‍ അസൂയ.. 18 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബന്ധു ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് താഴേയ്‌ക്കെറിഞ്ഞു.

ഭര്‍തൃ സഹോദരന് ആണ്‍കുഞ്ഞ് പിറന്നതില്‍ അസൂയമൂത്ത് സഹോദരി 18 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് താഴേയ്‌ക്കെറിഞ്ഞു. അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. വീഴ്ച്ചയില്‍ കുഞ്ഞിന് ഗുരുതരമായി പരിക്ക് സംഭവിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്.
അസുഖം ബാധിച്ചതു മൂലം ആഗസ്ത് 31 മുതല്‍ കാണ്‍പൂരിലെ കല്ല്യാണ്‍പൂരിലുള്ള ശ്യാം മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയുടെ അമ്മയായ അല്‍ക്കയും അച്ഛന്റെ സഹോദരന്റെ ഭാര്യ സരിതയുമായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കുഞ്ഞിനെ കാണുന്നില്ല എന്ന് സരിത തന്നെയാണ് ബഹളമുണ്ടാക്കി അറിയിച്ചത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തിലുള്ള ഇരുമ്പ് വലയില്‍ കുട്ടി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
കുട്ടിയെ ആരോ വലിച്ചെറിഞ്ഞതാണെന്ന് മനസിലായ പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബന്ധുവായ സരിത തന്നെയാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയത്.പുലര്‍ച്ചെ മൂന്നരയോടെയാണ് സരിത മൂന്നാം നിലയിലെ ബാല്‍ക്കെണിയില്‍ നിന്ന് കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞത്.
https://www.facebook.com/Malayalivartha
























