Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

മുല്ലപ്പെരിയാറിനു പുറമെ കാവേരിയിലെ  ജലവും തമിഴ് നാടിന്, സുപ്രീം കോടതി വിധിയെത്തുടർന്ന് കർണ്ണാടകയിൽ വൻ പ്രതിഷേധം, കേരളത്തിലേക്കുള്ള ബസ് സർവീസുകൾ തടഞ്ഞു

06 SEPTEMBER 2016 03:17 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ മുല്ലപ്പെരിയാറിലെ ജലത്തിന് പിന്നാലെ കർണാടകയിൽ നിന്നും കാവേരിയിലെ ജലവും തമിഴ്‌നാടിന്.10 ദിവസം കൊണ്ട് 15,000 ഘന അടി വെള്ളം കര്‍ണാടകം തമിഴ്നാടിന് കൊടുക്കണമെന്നാണ് സുപ്രീം കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതിയുടെ പ്രത്യേക കമ്മിറ്റിയുടെ മോണിറ്ററിങ്ങിലാണ് ജലവിതരണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെയായി 33 ടിഎംസി വെള്ളം മാത്രമേ കിട്ടിയിട്ടുള്ളൂ എന്നാണ് തമിഴ്‌നാട് പറയുന്നത്. കരാര്‍ പ്രകാരം പ്രതിവര്‍ഷം 94 ടി എം സി വെള്ളമാണ് തമിഴ്‌നാടിന് കാവേരിയില്‍ നിന്നും കിട്ടേണ്ടത്. മഴ തീരെക്കുറഞ്ഞ വര്‍ഷങ്ങളില്‍ 64 ടി എം സിയെങ്കിലും കിട്ടണം. ഇത്തവണ മഴ കുറവാണെന്ന കാര്യം തമിഴ്‌നാട് പരിഗണിക്കാന്‍ കൂട്ടാക്കുന്നില്ല എന്നാണ് കര്‍ണാടകയുടെ വാദം.വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേരും.

പ്രതിഷേധത്തെ തുടര്‍ന്ന് തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിച്ചു. റോഡുകള്‍ ഉപരോധിച്ച പ്രവര്‍ത്തകര്‍ ചിലയിടങ്ങളില്‍ അക്രമാസക്തരായി. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചും, റോഡുകള്‍ ഉപരോധിച്ചും കാവേരി ജലം തമിഴ്‌നാടിനു നല്‍കുന്നതിനുള്ള പ്രതിഷേധം വ്യക്തമാക്കി.

തമിഴ്‌നാട് വഴി കേരളത്തിലേക്ക് വരുന്നതുള്‍പ്പെടെയുള്ള എഴുന്നൂറോളം ബസുകളുടെ സര്‍വ്വീസ് കര്‍ണാടകം നിര്‍ത്തിവച്ചു. ബംഗളുരുവില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസുകള്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞിട്ടിരിക്കുകയാണ്. തഞ്ചാവൂരില്‍ കര്‍ണാടക ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തില്‍ തമിഴ്‌നാട് വഴി കേരളം ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ബസ് സര്‍വ്വീസുകളും നിര്‍ത്തിവച്ചു. പ്രതിഷേധം കണക്കിലെടുത്ത് മാണ്ഡ്യയിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടും ബൃന്ദാവന്‍ ഉദ്യോനവും നാല് ദിവസത്തേക്ക് അടച്ചിട്ടു.

വെള്ളിയാഴ്ച കര്‍ണാടക രക്ഷാസമിതി സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജല നിയമ വകുപ്പ് മന്ത്രിമാരുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. പ്രതിദിവസം പതിനയ്യായിരം ക്യൂസക് വെള്ളം കാവേരിയില്‍ നിന്നും തമിഴ്‌നാടിന് വിട്ടുനല്‍കണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയത്.രണ്ട് സംസ്ഥാനങ്ങളിലെയും സാധാരണ ജീവിതത്തെയും കൃഷിയെയും സാരമായി ബാധിക്കുന്ന വിഷയമാണ് കാവേരി നദീജല തര്‍ക്കം.

ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. കാവേരി ജലം കിട്ടിയാല്‍ 40000 ഏക്കര്‍ കൃഷിഭൂമി രക്ഷിച്ചെടുക്കാം എന്നാണ് തമിഴ്‌നാട് കരുതുന്നത്. എന്നാല്‍ ഈ അവസ്ഥയിൽ  തമിഴ്‌നാട് ആവശ്യപ്പെടുന്ന വെള്ളം നല്‍കാന്‍ കര്‍ണാടകയ്ക്കും സാധിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (5 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (5 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (8 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (8 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (8 hours ago)

Malayali Vartha Recommends