ജാര്‍ഖണ്ഡിലും തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു; എട്ടുവയസുകാരി കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡിലും തെരുവ് പട്ടിയുടെ ആക്രമണം രൂക്ഷമാകുന്നു. തെരുവ് നായകളുടെ ആക്രമണത്തില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ ഹെത്ബാന്ദ് ദിവാര്‍ ഗ്രാമത്തിലായിരുന്നു സംഭവം. സോണി കുമാരിയെന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം സോണി മലമൂത്ര വിസര്‍ജം നടത്തുന്നതിന് പുറത്തുപോയപ്പോഴാണ് പട്ടികള്‍ ആക്രമിച്ചത്. വീടിനു സമീപത്തെ അഴുക്കുചാലിലേക്കു പോകുമ്പോള്‍ ഒരുപറ്റം തെരുവ് പട്ടികള്‍ കുട്ടിയെ കടിച്ചുകീറുകയായിരുന്നു. സോണിയുടെ കരച്ചില്‍ ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഓടിയെത്തിയാണ് പട്ടികളെ തുരത്തിയത്. ഉടന്‍ തന്നെ സോണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെ തെരുവ് നായ്ക്കളെ അമര്‍ച്ച ചെയ്യാന്‍ നടപടിയെടുക്കുമെന്നും സോണിയുടെ കുടുംബത്തിന് ടോയിലറ്റ് നിര്‍മിച്ചു നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha
























