മൂന്ന് വയസുകാരിയെ കാറില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി; രോഷാകുലരായി നാട്ടുകാര്‍

മൂന്ന് വയസുകാരിയെ കാറില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി. ഹൈദരാബാദിലെ ഷംഷാബാദിലാണ് സംഭവം. ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ഇടയ്ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാനായി ഷംഷാബാദില്‍ കാര്‍ നിര്‍ത്തി. ഈ സമയം കുട്ടി ഉറങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയെ കാറില്‍ കിടത്തി പോകാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ ഇവര്‍ പോയതിനു പിന്നാലെ ഉറക്കമുണര്‍ന്ന കുട്ടി അച്ഛനെയും അമ്മയെയും കാണാതെ ബഹളം വെച്ചു. കാറിനുള്ളില്‍ കരയുന്ന കുട്ടിയെ കണ്ട നാട്ടുകാരാണ് ഇരുമ്പുപാര ഉപയോഗിച്ച് കാറിന്റെ വാതില്‍ കുത്തിത്തുറന്ന് കുട്ടിയെ പുറത്തെത്തിച്ചത്. കാറിന് പുറത്തെത്തിയിട്ടും കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല.
അതിനിടെ ഭക്ഷണംകഴിച്ച ശേഷം തിരിച്ചെത്തിയെ മാതാപിതാക്കളോട് നാട്ടുകാര്‍ കയര്‍ത്തു. കുട്ടിയുടെ ഉറക്കം കളയണ്ട എന്ന് കരുതിയാണ് കാര്‍ പൂട്ടി പോയതെന്നായിരുന്നു അവരുടെ വിശദീകരണം. എന്നാല്‍ നാട്ടുകാര്‍ ശാന്തരാകില്ലെന്ന മനസിലായതോടെ കുട്ടിയുമായി അവര്‍ വേഗം സ്ഥലം കാലിയാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























