പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മക്കള്‍; അഞ്ചുപേര്‍ക്കും പിഎച്ച്ഡി, ദളിത് കുടുംബം ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്സില്‍

ഇന്ത്യയിലുടനീളം ദളിതക്കെതിരെ അക്രമവും മര്‍ദ്ദനവും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉത്തര്‍ പ്രദേശിലെ ദളിത് കുടുംമ്പം ഇന്ത്യക്കു തന്നെ അഭിമാനമായിരിക്കുകയാണ്. ഏതൊരു മാതാപിതാതാക്കളെയും അസൂയാലുക്കളാക്കുന്ന നേട്ടമാണ് ഈ കുടുംബത്തിനുയ ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പി.എച്ച്.ഡി നേടുന്ന ഏക കുടുംബം എന്ന റെക്കോര്‍ഡാണ് ഝാന്‍സി സ്വദേശി ഭഗവന്‍ദാസ് ആശിര്‍വാറിന്റെ കുടുംബത്തിന് ലഭിച്ചത്. അഞ്ചു മക്കളും പി.എച്ച്.ഡി സമ്പാദിച്ചതോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ദളിത് കുടുംബം.
പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ഭഗവന്‍ദാസ് 1973ല്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇദ്ദേഹത്തിന് അന്ന് 165 രൂപയാണ് ശമ്പളം ലഭിച്ചിരുന്നത്. ജോലി കൊണ്ട് കാര്യമായി ഒന്നും സമ്പാദിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ താന്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ പരിശ്രമിച്ചുവെന്നും അഞ്ചു മക്കളും ഡോക്ടറേറ്റ് നേടിയെന്നും ഭഗവന്‍ദാസ് പറയുന്നു. ഇപ്പോള്‍ തെരുവിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയാണ് ഇദ്ദേഹം. ഒരു സ്‌കൂളില്‍ അസിസ്റ്റന്റ് ക്ലാര്‍ക്കായിരിക്കേയാണ് ഭഗവന്‍ദാസ് വിരമിച്ചത്.
മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നായിരുന്നു തന്റെ ആഗ്രഹം. സമര്‍ത്ഥരായ മക്കളെ നല്‍കി ദൈവം തന്നോട് കരുണ കാണിച്ചുവെന്നും ഭഗവന്‍ദാസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ മൂത്തമകന്‍ മുകേഷ് (43) മാനേജ്മെന്റ സ്റ്റഡീസില്‍ ആണ് ഡോക്ടറേറ്റ് നേടിയത്. വാരണാസി ലീഗ് മെട്രോളജി വകുപ്പില്‍ ജീവനക്കാരനാണ്. മറ്റൊരു മകള്‍ രാഗിണി (40) സൂവോളജിയില്‍ പി.എച്ച്.ഡി നേടി.
https://www.facebook.com/Malayalivartha
























