മുംബൈ ആസിഡ് ആക്രമണക്കേസ്: പ്രതിക്ക് വധശിക്ഷ

മുംബൈയില്‍ നഴ്‌സായ പ്രീത രതിക്കു നേര്‍ക്കുണ്ടായ ആസിഡ് ആക്രമണക്കേസില്‍ പ്രതിക്ക് പ്രത്യേക വനിതാ കോടതി വധശിക്ഷ വിധിച്ചു. അങ്കൂര്‍ ലാല്‍ പന്‍വാര്‍ (26) ആണ് ശിക്ഷിക്കപ്പെട്ടത്. 2013ലാണ് പ്രതിക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ് പ്രീതി ചികിത്സയ്ക്കിടെ മരണമടഞ്ഞു.
സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.എസ് ഷിന്‍ഡെയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യുഷന്‍ വാദിച്ചിരുന്നു. ഇത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം മാത്രമല്ല, പ്രതി മനഃപൂര്‍വ്വം കരുതിക്കൂട്ടി നടത്തിയ കൃത്യമാണെന്നും പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ഉജ്ജ്വല്‍ നികം ചൂണ്ടിക്കാട്ടി.
എന്നാല്‍ കുറഞ്ഞ പ്രായവും കുടുംബത്തിന്റെ ഏക ആശ്രയവുമാണെന്നര് പരിഗണിച്ച് പ്രതിയോട് കരുണ കാട്ടണമെന്നും പന്‍വാറിന്റെ അഭിഭാഷകന്‍ അപേക്ഷ വോറ വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല.
2013 യേ് രണ്ടിനാണ് ഡല്‍ഹി സ്വദേശിയായ പ്രീതി (24)യെ പന്‍വാര്‍ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ആക്രമിച്ചത്. മുംബൈയിലെ ഡിഫെന്‍സ് ആശുപത്രിയില്‍ പ്രീതിക്ക് ജോലി ലഭിച്ചതില്‍ അയല്‍വാസികൂടിയായ പ്രതിക്കുണ്ടായ അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു. പന്‍വാറിനെതിരെ കൊലപാതകം, ആസിഡ് ആക്രമണം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയാണ് പന്‍വാര്‍.
https://www.facebook.com/Malayalivartha
























