Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ചൈനക്ക് വന്‍ തിരിച്ചടി നല്‍കി ഇന്ത്യയുടെ വികൃതിക്കുട്ടന്‍: ഇന്ത്യയുടെ പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണം വിജയം

09 SEPTEMBER 2016 08:37 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡിആറിന്റെ വിക്ഷേപണം വിജയം. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാംവിക്ഷേപണത്തറയില്‍ നിന്ന് ജിഎസ്എല്‍വി എഫ്05 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. വൈകിട്ട് 4.50 ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി റോക്കറ്റ് ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ചു. പിന്നീട് ഉപഗ്രഹത്തിനൊപ്പമുള്ള പ്രൊപ്പലന്റാണ് ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ സുരക്ഷിതമായി സ്ഥാപിച്ചത്.
നേരത്തെ നിശ്ചയിച്ചതിലും 40 മിനിറ്റ് വൈകിയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമായെന്ന വിവരം 5.15 ഓടെ ട്വിറ്ററും ഫെയ്‌സ്ബുക്കും വഴി ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹ നിര്‍മാണ, വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ ശക്തി ഉറപ്പിക്കുന്നതാണ് ഈ വിക്ഷേപണ വിജയമെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ പറഞ്ഞു. 'ചന്ദ്രയാന്‍രണ്ട്' അടക്കമുള്ള പദ്ധതികള്‍ക്ക് ജിഎസ്എല്‍വി റോക്കറ്റുകളെയാണ് ഐഎസ്ആര്‍ഒ ആശ്രയിക്കുന്നത്. 415 ടണ്‍ ആണ് റോക്കറ്റിന്റെ ഭാരം.
കാലാവസ്ഥ, സമുദ്ര, അന്തരീക്ഷ പഠനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ വിക്ഷേപണം സഹായിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. വിവരങ്ങള്‍ ശേഖരിക്കുന്നതിലെ കൃത്യതയാണ് ഇന്‍സാറ്റ്3ഡിആറിനെ മറ്റ് കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. കാലാവസ്ഥാ നിരീക്ഷണത്തിന് പുറമെ അന്തരീക്ഷത്തിന്റെ താപനില, സാന്ദ്രത, മേഘങ്ങള്‍, ഓസോണ്‍ പാളിയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ ഉപഗ്രഹം സഹായിക്കും.
2,211 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഇതില്‍ 1,225 കിലോഗ്രാം ഇന്ധനമാണ്. ഭാരം കൂടുതലുള്ളതു കൊണ്ടാണ് പി.എസ്.എല്‍.വിയെ ഒഴിവാക്കി ജി.എസ്.എല്‍.വി റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. രണ്ടു മുതല്‍ രണ്ടര ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ജി.എസ്.എല്‍.വി റോക്കറ്റിന് ശേഷിയുണ്ട്. 400 കോടി രൂപയാണ് മൊത്തം ചെലവ്.
അതേ സമയം ചൈനയുടെ ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു. ഗാഫെന്‍ ഉപഗ്രഹവുമായി പറന്നുയര്‍ന്ന മാര്‍ച് ഫോര്‍ സി റോക്കറ്റിന് ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് കൈമാറാന്‍ സാധിച്ചില്ല. ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചതാണീ ഉപഗ്രഹം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (5 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (6 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (7 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (7 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (7 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (8 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (8 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (8 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (8 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (8 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (8 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (8 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (8 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (8 hours ago)

Malayali Vartha Recommends