ഹരിയാനയില്‍ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്ത ബിരിയാണിയില്‍ ബീഫ്

ഹരിയാനയിലെ മേവത്ത് ജില്ലയിലെ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്ത ബിരിയാണി സാമ്പിളുകളില്‍ ബീഫുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി 'ബീഫ് റെയ്ഡുകള്‍' ഈ പ്രദേശത്ത് പോലീസ് നടത്തിവരികയായിരുന്നു.
റെയ്ഡില്‍ പിടിച്ചെടുത്ത സാമ്പിളുകള്‍ ലാലാ ലജ്പത് റായ് സര്‍വകലാശാലയിലെ വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് വിഭാഗത്തിലേക്ക് അയച്ച്‌ക്കൊടുത്തിരുന്നു. പരിശോധനാഫലത്തില്‍ ബീഫുണ്ടെന്ന് കണ്ടെത്തി. പരിശോധനാഫലം സര്‍ക്കാരിന് അയച്ചുകൊടുത്തതായി ഇന്‍സ്റ്റിറ്റിയൂട്ട് പറഞ്ഞു.
ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനമായ ഹരിയാനയില്‍ ബീഫ് വില്‍ക്കുന്നത് കുറ്റകരമാണ്. അതിനാലാണ് മറ്റേതെങ്കിലും രൂപത്തില്‍ ഇത് വില്‍ക്കുന്നുണ്ടോ എന്നറിയാനായി പോലീസ് പരിശോധന നടത്തിയത്.
ഹരിയാനയില്‍ പശുക്കളെ സംരക്ഷിക്കാനായി സര്‍ക്കാര്‍ ദൗത്യസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി ഇന്‍സ്‌പെകട്ര്‍ ജനറല്‍ ഭാരതി അറോറയാണ് കൗ പ്രൊട്ടക്ഷന്‍ ടാസ്‌ക ഫോഴ്‌സിന്റെ നോഡല്‍ ഓഫിസറുടെ ചുമതല വഹിക്കുന്നത്.
https://www.facebook.com/Malayalivartha
























