Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

തന്നെ കൂട്ടബലാത്സംഗം ചെയ്തവരെ ശിക്ഷിപ്പിക്കാന്‍ ഏഴുവയസുകാരിയുടെ പോരാട്ടം 

22 SEPTEMBER 2016 07:58 PM IST
മലയാളി വാര്‍ത്ത

മാനം ഇല്ലാത്ത ഡെല്‍ഹിയാണിത് അവളുടെ പ്രതികരണം. കൂട്ടബലാത്സംഗത്തിന് ഇരയായ ഒരു ഏഴുവയസുകാരി നീതിതേടി ദില്ലിയില്‍ അലയുന്നു. തന്നെ പിച്ചിച്ചീന്തിയവര്‍ക്ക് ശിക്ഷ വാങ്ങിനല്‍കാനുള്ള പോരാട്ടത്തിലാണ് ഈ ബാലിക. കഴിഞ്ഞ മാസം 21 നാണ് കുട്ടി ബലാത്സംഗത്തിന് ഇരയായത്.
വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന കുട്ടിയെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി വനപ്രദേശത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ ഒരു കുറ്റവാളി പ്രായപൂര്‍ത്തി ആകാത്തയാളാണ്.
സംഭവത്തില്‍ എഫ്‌ഐആര്‍ പോലും ശരിയായ രീതിയിലല്ല തയ്യാറാക്കിയിരിക്കുന്നതെന്ന് കുട്ടിയ്ക്ക് സഹായവുമായി നില്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജൂനിയര്‍ ആനന്ദ് ഗുപ്ത പറയുന്നു. എഫ്‌ഐആറില്‍ പ്രതികളുടെ പേര് പറയുന്നില്ല. തുടക്കത്തില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് പോലും നിഷേധിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതാണ് കുട്ടിയുടെ കുടുംബം. അമ്മ കൂലിപ്പണിക്കാരിയും അച്ഛന്‍ ഒരു ടിബി രോഗിയുമാണ്. അവര്‍ക്ക് നിയമസംവിധാനത്തെ കുറിച്ച് എന്ത് അറിവുകാണാം. എഫ്‌ഐആര്‍ തെറ്റാണെന്ന വിവരം അവര്‍ക്ക് എങ്ങനെ അറിയാന്‍ കഴിയും. ആനന്ദ് ഗുപ്ത ചോദിക്കുന്നു.
രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയാ സംഭവത്തിന് ശേഷവും ഇവിടുത്തെ വ്യവസ്ഥിതികളില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടില്ലെന്ന് ഗുപ്ത ചൂണ്ടിക്കാട്ടുന്നു. നിര്‍ഭയയ്ക്ക് ശേഷം എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഈ ഏഴ് വയസുകാരിയുടെ നീതിയ്ക്കായുള്ള യാത്ര കാണുമ്പോള്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നത് ബോധ്യമാകുന്നു. പ്രാഥമികാന്വേഷണത്തില്‍ പോലും പുരോഗതി ഉണ്ടായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ മതിയായ പരിശീലനം നേടിയിട്ടുള്ളവരല്ല. ഇതിന്റെ നടപടിക്രമങ്ങളെ കുറിച്ചോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ കുറിച്ചോ അവര്‍ ബോധവാന്‍മാരല്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ ഇടപെടാതെ താഴേതട്ടിലേക്ക് കേസ് വിടുകയാണ് ചെയ്തത്.
മജിസ്‌ട്രേറ്റിന് ഇര നല്‍കുന്ന മൊഴി വീഡിയോയില്‍ റെക്കോഡ് ചെയ്യണമെന്നാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണ കേസുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് അംഗീകരിച്ചില്ല. അതിനാല്‍ കുട്ടി വീണ്ടും മൊഴി കൊടുക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
നിര്‍ഭയ സംഭവത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു ഇര നീതിയ്ക്കായി ഇന്ത്യയില്‍ കഷ്ടപ്പെടുന്നത് ഗുപ്ത വിവരിക്കുന്നു. കുപ്രസിദ്ധമായ തീഹാര്‍ ജയിലില്‍ ഏഴുവയസുകാരിക്ക് പോകേണ്ടിവന്ന ദുരനുഭവം ഉണ്ടായതായി അദ്ദേഹം പറയുന്നു. പ്രതികളെ തിരിച്ചറിയുന്നതിനായിരുന്നു ഇത്. ജയിലില്‍ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിയ്ക്ക് നാലുമണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. വെളിയില്‍ വെയിലത്ത് അവര്‍ നില്‍ക്കേണ്ടി വന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഗുപ്ത പറയുന്നു.
പ്രതികളില്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെടുന്നയാള്‍ക്ക് ജാമ്യം ലഭിക്കുമെന്ന പേടിയിലാണ് ഇരയുടെ കുടുംബം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (5 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (21 minutes ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (37 minutes ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (45 minutes ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (59 minutes ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (1 hour ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (1 hour ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (8 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (8 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (8 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (9 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (9 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

Malayali Vartha Recommends