Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

ഭയപ്പാടോടെ പാകിസ്ഥാന്‍, എല്ലാ പ്രശ്‌നത്തിനും സമാധാന ചര്‍ച്ചകള്‍ നടത്താം, മറ്റൊരു പരിഹാരവും നല്ലതല്ല, ഇന്ത്യന്‍ സൈന്യം തിരിച്ചടിയെപ്പറ്റി ആലോചിച്ചപ്പോഴേക്കും അടവു നയവുമായി പാകിസ്ഥാന്‍

23 SEPTEMBER 2016 06:11 PM IST
മലയാളി വാര്‍ത്ത

അടിക്കു തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആലോചിച്ചതിനുമുന്നെ തന്നെ സമാധാന ശ്രമങ്ങളുമായി പാകിസ്ഥാന്‍ രംഗത്ത്. ഉറി ഭീകരാക്രമനാവുമായി ബന്ധപ്പെട്ട അതിര്‍ത്തിയില്‍ ഭീകരാക്രമണത്തെ നടത്തുന്നതിനും തക്കതായ രീതിയില്‍ തിരിച്ചടികള്‍ ഏറ്റു വാങ്ങുമെന്നുറപ്പായതോടെ സമാധാന ചര്‍ച്ചകളുമായി മുന്നോട്ടു പോകാന്‍ പാകിസ്ഥാന്‍ ഇന്ത്യയെ സമീപിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ തുടരെ പാക് ഭീകരവാദികള്‍ ആക്രമണങ്ങള്‍ നടത്തുമ്പോഴും തിരിച്ചടികളോ പാക് അധിനിവേശത്തിന്റെ ചെറുക്കുന്നതിന് പാക് അധീന കശ്മീരിലോ ഇത് വരെ യാതൊരു വിധ സൈനീക നടപടികള്‍ക്കും ഇന്ത്യ മുതിര്‍ന്നിരുന്നില്ല. പഠാന്‍കോട്ട് ഭീകരാക്രമണം നടന്നപ്പോഴും അതിനു പിന്നില്‍ പാക് ഭീകരവാദികളാണെന്നു ഉറപ്പായിട്ടു പോലും ഇന്ത്യ പ്രകോപനപരമായ സമീപനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഉറിയില്‍ നടന്ന ഭീകരാക്രമണത്തോടെ പാകിസ്ഥാനുമായുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ പതിനെട്ടോളം ഇന്ത്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യമെങ്ങും പാകിസ്ഥാനെതിരെ പ്രധിഷേധം ആളിപ്പടര്‍ന്നിരുന്നു. അതിനാല്‍ തന്നെ ആക്രമണത്തിന് ശക്തമായ രീതിയില്‍ തന്നെ തിരിച്ചടി നല്‍കുമെന്ന് ഇന്ത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു മറുപടിയായി ഇന്ത്യ തയാറാകുന്ന ഏതു രീതിയിലുള്ള ആക്രമണത്തെയും ചെറുത്ത് തോല്‍പ്പിക്കുമെന്നു പാകിസ്ഥാനും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പാകിസ്താനെതിരെ തോക്കു കൊണ്ടുള്ള മറുപടിയെക്കാള്‍ നല്ലത് നയതന്ത്ര പരമായ സമീപനമാണെന്നു മനസിലാക്കിയ സര്‍ക്കാര്‍ 1960 ല്‍ പാകിസ്ഥാനുമായുണ്ടാക്കിയ സിന്ധു നദീജല കരാര്‍ പുനഃപരിശോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടെ പാകിസ്ഥാന്റെ കുടിവെള്ളത്തിന് വരെ ഭീഷണിയായേക്കുമെന്നുള്ള അവസ്ഥയാണ് നിലവില്‍ വരുന്നത്.

യുഎന്‍ പൊതുസഭയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ശക്തമായ ആരോപണങ്ങളുമായി മുന്നോട്ടു വന്നിരുന്നു, കാശ്മീര്‍ പ്രശ്‌നത്തില്‍ യുഎന്‍ ഇടപെട്ട് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പാകിസ്ഥാന്റെ ആവശ്യത്തെ അര്‍ഹമായ പരിഗണന നല്‍കിയില്ല. മറിച്ച് സംഭവത്തില്‍ രണ്ടു രാജ്യങ്ങള്‍ സംയുക്തമായി ഇടപെട്ടാല്‍ മാത്രമേ യുഎന്‍ ഇടപെടു എന്നും അറിയിച്ചിരുന്നു. തന്റെ മറുപടി പ്രസംഗത്തില്‍ പാകിസ്ഥാന്റെ ആവശ്യം കാര്യമായ പരിഗണന നല്‍കാതിരുന്നത് പാകിസ്ഥാനോടുള്ള യുഎന്‍ നിലപാടാണ് വ്യക്തമാക്കിയത്.

കൂടാതെ ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്കു അനുകൂലമായി വന്ന സാഹചര്യത്തിലും, ഇത് വരെ പിന്‍താങ്ങിയിരുന്ന ചൈനയും യുഎന്‍ സമ്മേളനത്തോടെ പിന്തുണ പിന്‍വലിച്ചതോടെ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് പാകിസ്ഥാന്‍. ഒറ്റയ്ക്ക് ഇന്ത്യയെ നേരിടാനുള്ള കരുത്ത് പാകിസ്ഥാന് ഇല്ലെന്നറിയാവുന്നതു കൊണ്ടും, യുദ്ധ സമാനമായ സാഹചര്യത്തിലൂടെ ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ വന്‍ തിരിച്ചടികള്‍ ഇന്ത്യയിലേക് നിന്നുണ്ടാകുമെന്നുറപ്പായതാണ് പാകിസ്ഥാനെ ഭയപ്പെടുത്തുന്നത്.

ഇതുവരെ ഭീകരാക്രമണങ്ങളോട് മൃദു സമീപനമായിരുന്നെങ്കിലും ഇന്ത്യ ഇപ്പോള്‍ ചുവടു മാറ്റി തിരിച്ചടിയുടെ പാത സ്വീകരിക്കുന്നതും പാകിസ്ഥാന്‍ ഭയക്കുന്നു. അമേരിക്ക മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെ വിവിധ രാഷ്ട്രങ്ങള്‍ പാകിസ്ഥാനെ വിമര്‍ശിച്ചു രംഗത്ത് വരികയും ചെയ്തിരുന്നു. പാകിസ്ഥാന്‍ ഭീകരരെ സംരക്ഷിക്കുകയാണെന്നും, ഭീകരാക്രമണത്തിന് മൗനാനുമതി നല്കുന്നുണ്ടെന്നുമാണ് അഫ്ഗാനിസ്ഥാന്‍ ആരോപിച്ചത്.

ഈ സാഹചര്യത്തില്‍ ഒരു യുദ്ധം ഉണ്ടായാല്‍ പാകിസ്ഥാന് നിലനില്‍പ്പോ, ലോകരാഷ്ട്രങ്ങളുടെ പിന്തുണയോ ലഭിക്കില്ലെന്നുറപ്പായതോടെയാണ് പാകിസ്ഥാന്‍ അനുരഞ്ജനത്തിന് ശ്രമിക്കുന്നത്. കശ്മീര്‍ വിഷയം അടക്കം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളിലും നിരുപാധിക ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അറിയിച്ചു. കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാതെ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു തരത്തിലുള്ള ചര്‍ച്ചയും വിജയമാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കശ്മീര്‍ വിഷയം യുഎന്നില്‍ ശക്തമായി ഉന്നയിച്ചെന്നും കശ്മീര്‍ ഒരു തര്‍ക്കമേഖലയാണെന്ന കാര്യം അന്തര്‍ദേശീയ സമൂഹം അംഗീകരിച്ചെന്നും ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സര്‍താജ് അസീസ് പറഞ്ഞു. ഹിസ്ബുള്‍ മുജഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ വധിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി യുഎന്നില്‍ ഉയര്‍ത്താന്‍ നവാസ് ഷെരീഫിന് സാധിച്ചു.കാശ്മീരില്‍നിന്ന് ഉയരുന്ന സ്വാതന്ത്ര്യത്തിനായുള്ള മുറവിളിയ്ക്ക് പാകിസ്താന്റെ പിന്തുണ ഷെരീഫ് അറിയിച്ചതായും സര്‍താജ് അസീസ് അവകാശപ്പെട്ടു.

നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം നടത്തിയ സമാധാന ശ്രമങ്ങള്‍ ഭീകര സംഘടനകള്‍ക്ക് ഒട്ടും പിടിച്ചിട്ടുമില്ല. ഉറിയിലെ ഭീകരാക്രമണം പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍ ഏറെ നാളായി മോഹിക്കുന്നതാണ്. കാരണം, ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം മെച്ചപ്പെടുന്നത് ഒരു തരത്തിലും അവര്‍ക്ക് ഗുണകരമായ കാര്യമല്ല. പഠാന്‍കോട്ട് വ്യോമതാളത്തിലെ ആക്രമണംകൊണ്ടുപോലും ഈ ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ സംഭവിച്ചിരുന്നില്ല.

യുദ്ധസമാന സാഹചര്യമാണ് ഉറി ആക്രമണം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഉറി ആക്രമണത്തിന് എന്ത് തിരിച്ചടി നല്‍കണമെന്ന് ഇന്ത്യയും, ഇന്ത്യ ആക്രമിക്കുന്ന പക്ഷം തക്ക തിരിച്ചടി നല്‍കാന്‍ തയാറെടുത്ത് പാക്ക് സൈന്യവും കാത്തിരിക്കുന്ന ഈ സാഹചര്യത്തിലും സമാധാനപരമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നു ഇത് വരെയുള്ള നടപടികളില്‍ നിന്നും വ്യക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (3 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (19 minutes ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (35 minutes ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (43 minutes ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (57 minutes ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (1 hour ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (1 hour ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (8 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (8 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (8 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (9 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (9 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

Malayali Vartha Recommends